Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയിലെ നഴ്‌സറി വിദ്യാലയത്തില്‍ രണ്ട് കുട്ടികളെ കുത്തിക്കൊന്നു; 16 കുട്ടികള്‍ക്ക് പരിക്ക്

text_fields
bookmark_border
ചൈനയിലെ നഴ്‌സറി വിദ്യാലയത്തില്‍ രണ്ട് കുട്ടികളെ കുത്തിക്കൊന്നു; 16 കുട്ടികള്‍ക്ക് പരിക്ക്
cancel
camera_alt

Representative Image

ബീജിങ്: ചൈനയിലെ നഴ്‌സറി വിദ്യാലയത്തില്‍ അക്രമി രണ്ട് കുട്ടികളെ കുത്തിക്കൊന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഗുവാങ്‌സി യുവാങിലെ ബെയ്‌ലിയു ടൗണ്‍ഷിപ്പിന് പുറത്തെ കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. കത്തിയുമായെത്തിയയാള്‍ ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

2019 സെപ്തംബറില്‍ ഇപ്രകാരം ഉണ്ടായ ആക്രമണത്തില്‍ എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two children killed in china kindergarten stabbing
Next Story