Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊറോണ വൈറസ്​ വുഹാൻ...

കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിർമിച്ചതെന്ന വാദവുമായെത്തിയ ഗവേഷകയുടെ ട്വിറ്റർ അക്കൗണ്ട്​ നീക്കം ചെയ്​തു

text_fields
bookmark_border
കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിർമിച്ചതെന്ന വാദവുമായെത്തിയ ഗവേഷകയുടെ ട്വിറ്റർ അക്കൗണ്ട്​ നീക്കം ചെയ്​തു
cancel

ന്യൂഡൽഹി: കൊറോണ വൈറസ്​ വുഹാനിലെ ലാബിൽ നിർമിച്ചെടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയ ചൈനീസ്​ ഗവേഷകയുടെ ട്വിറ്റർ അക്കൗണ്ട്​ നീക്കം ചെയ്​തു. ചൈനീസ്​ വൈറോളജിസ്​റ്റായ ലി മെങ്​ യാനി​െൻറ അക്കൗണ്ടാണ്​ ട്വിറ്റർ നീക്കം ചെയ്​തത്​. കോവിഡ്​ രോഗബാധക്ക്​ കാരണമാകുന്ന കൊറോണ വൈറസ്​ വുഹാനിലെ ലാബിൽ നിർമിച്ചതാണെന്നും ത​െൻ പക്കൽ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി ലി രംഗത്തെത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന്​ യു.എസിലേക്ക്​ പലായനം ചെയ്​തതായും അവർ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്​ചയാണ്​ ലീയുടെ അക്കൗണ്ട്​ ട്വിറ്റർ നീക്കം ചെയ്​തതെന്ന്​ ബ്രിട്ടീഷ്​ ദിനപത്രമായ ഡെയ്​ലി മെയിൽ റിപ്പോർട്ട്​ ​െചയ്​തു. ട്വിറ്ററി​െൻറ നയങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അക്കൗണ്ട്​ നീക്കം ചെയ്​തത്​. സംഭവത്തിൽ ട്വിറ്റർ ഇതുവരെ ​പ്രതികരിച്ചിട്ടില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ മേയ്​ മുതൽ മുന്നറിയിപ്പ്​ സന്ദേശം ട്വിറ്റർ നൽകിയിരുന്നു. ട്വിറ്ററി​െൻറ നയം ലംഘിക്കുന്ന തരത്തിൽ ലീ ട്വീറ്റ്​ ചെയ്​തിരു​​േ​ന്നാ എന്ന കാര്യം വ്യക്തമല്ലെന്നും പറയുന്നു.

കൊറോണ വൈറസി​െൻറ ഉത്​ഭവം എല്ലാവരും കര​ുതു​ന്നതുപോലെ ചൈനീസ്​ ഭക്ഷ്യമാർക്കറ്റല്ലെന്നും വുഹാനിലെ ലാബ്​ ആ​െണന്നുമായിരുന്നു ലീയുടെ വാദം. ലൂസ്​ വിമൻ ടോക്കിലായിരുന്നു ലീയുടെ പ്രതികരണം. ഹോ​ങ്കോങ്ങിലെ പൊതുജനാരോഗ്യ വിഭാഗത്തിൽ വൈറോളജിസ്​റ്റായിരുന്ന തനിക്ക്​ ലോകം മുഴുവൻ കോവിഡ്​ പടർന്നുപിടിക്കുന്നതിന്​ മുമ്പുതന്നെ വൈറസിനെ പറ്റി അറിയാമായിരുന്നുവെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നതായും ലീ വിഡിയോയിൽ പറയുന്നു. എന്നാൽ ചൈനീസ്​ സർക്കാർ ത​െൻറ കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിച്ചതായും തന്നെപറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാൻ ആളുകളെ നിയോഗിച്ചതായും ലീ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twitter​Covid 19Chinese virologistWuhan laboratory
Next Story