ട്രംപിൻെറ വാർത്തസമ്മേളനത്തിലെ ചില പരാമർശങ്ങൾ വെട്ടിമാറ്റി യു.എസ് ചാനലുകൾ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾ ട്രംപിൻെറ വാർത്തസമ്മേളനത്തിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെട്ടിമാറ്റി അമേരിക്കയിലെ ചാനലുകൾ. വ്യാജ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നും ഇത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ചാനലുകളുടെ നടപടി.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിൻെറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന് സാധിച്ചിട്ടില്ല. ഇതിൻെറ പശ്ചാത്തലത്തിൽ കൂടിയാണ് വാർത്ത സമ്മേളനത്തിലെ ട്രംപിൻെറ പരാമർശങ്ങൾ വെട്ടിമാറ്റാൻ ചാനലുകൾ തീരുമാനിച്ചത്. എം.എസ്.ബി.എൻ.സി, എൻ.ബി.സി, സി.ബി.സി, എ.ബി.സി ന്യൂസ് എന്നി ചാനലുകളാണ് ട്രംപിൻെറ വാർത്തസമ്മേളനത്തിലെ ചില ഭാഗങ്ങൾ വെട്ടിമാറ്റിയത്.
അതേസമയം, ട്രംപിൻെറ ആരോപണങ്ങൾക്ക് കോടതികളിലും തിരിച്ചടിയേറ്റു. ജോർജിയ, മിഷിഗൺ തുടങ്ങിയ കോടതികൾ ട്രംപിൻെറ ഹരജി തള്ളി. ഫിലാഡൽഫിയയിലെ കോടതിയിലും ട്രംപിന് തിരിച്ചടിയുണ്ടായി.

