നല്ല സമയത്തും മോശം സമയത്തും പാകിസ്താനൊപ്പം നിൽക്കും; പിന്തുണ ആവർത്തിച്ച് ഉർദുഗാൻ
text_fieldsഇസ്താംബുൾ: പാകിസ്താനുള്ള പിന്തുണ ആവർത്തിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. എക്സിലെ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം. നല്ല സമയത്തും മോശം സമയത്തും പാകിസ്താനൊപ്പം നിൽക്കുമെന്ന് ഉർദുഗാൻ പറഞ്ഞു. തുർക്കിയ പ്രസിഡന്റ് ഉർദുഗാന്റെ പിന്തുണക്ക് നന്ദി പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനുള്ള പിന്തുണ ഉർദുഗാൻ ആവർത്തിച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാഹോദര്യം സൗഹൃദത്തിനുള്ള മികച്ച ഉദാഹരണമാണ്. ലോകത്ത് ഇങ്ങനെയുള്ള സൗഹൃദം കുറച്ച് രാജ്യങ്ങൾ തമ്മിലാണ് ഉള്ളത്. പാകിസ്താനിലെ സമാധാനത്തിനും സുസ്ഥിരതക്കുമാണ് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നതെന്ന് ഉർദുഗാൻ പറഞ്ഞു.
തർക്കങ്ങൾ ഉണ്ടാവുമ്പോൾ ചർച്ചകളിലുടെയും വിട്ടുവീഴ്ചകളിലൂടെയും അത് പരിഹരിക്കാനുള്ള പാകിസ്താന്റെ നയത്തെ അഭിനന്ദിക്കുകയാണെന്നും എക്സിലെ കുറിപ്പിൽ ഉർദുഗാൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ പാകിസ്താന് ഉർദുഗാൻ നൽകിയ പിന്തുണയിൽ നന്ദിയറിയിച്ച് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് എക്സിൽ കുറിപ്പിട്ടിരുന്നു. തുർക്കിയയുമായി ദീർഘകാലമായി തുടരുന്ന ബന്ധത്തിൽ പാകിസ്താന് അഭിമാനമുണ്ട്. വെല്ലുവിളികളെ കൂടുതൽ ശക്തമായി നേരിടാൻ ഈ ബന്ധം സഹായിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിൽ സമാധാനം നിലനിർത്തുന്നതിൽ ഉർദുഗാൻ വഹിച്ച പങ്കിനേയും പാകിസ്താൻ അഭിനന്ദിച്ചു.
അതേസമയം, പാകിസ്താന് നൽകിയ പിന്തുണയിൽ തുർക്കിയ, അസർബൈജാൻ ബഹിഷ്‍കരണാഹ്വാനം ഇന്ത്യയിൽ ശക്തമാവുകയാണ്. പലരും തുർക്കിയയിലേക്കുള്ള യാത്രകൾ റദ്ദാക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

