Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇസ്രായേൽ ഭീകര...

'ഇസ്രായേൽ ഭീകര രാഷ്ട്രം, അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം'; അൽ അഖ്സയിലെ ആക്രമണത്തിൽ ഉർദുഗാൻ

text_fields
bookmark_border
ഇസ്രായേൽ ഭീകര രാഷ്ട്രം, അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം; അൽ അഖ്സയിലെ ആക്രമണത്തിൽ ഉർദുഗാൻ
cancel

ഇസ്താംബൂൾ: മസ്​ജിദുൽ അഖ്​സയിൽ ഫലസ്​തീനികൾക്കു നേരെയുണ്ടായ പൊലീസ്​ അതിക്രമത്തിൽ ഇസ്രായേലിനെതിരെ തുർക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. ഇസ്രായേൽ ഭീകരരാഷ്ട്രമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ അക്രമങ്ങൾക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണം -ഇസ്താംബൂളിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെ ഉ​ർദു​ഖാൻ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ മൗനം പാലിക്കുന്നവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ക്രൂരരായ ഇസ്രായേൽ ഫലസ്തീൻ ജനതക്ക് മേൽ അക്രമം അഴിച്ചുവിടുകയാണ്. വിഷയത്തിൽ അടിയന്തര നടപടികളുണ്ടാക്കണമെന്ന് യു.എന്നിനോടും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷനോടും തുർക്കി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസവും മസ്​ജിദുൽ അഖ്​സയിൽ ഫലസ്​തീനികൾക്കു നേരെ ഇസ്രായേൽ അതിക്രമമുണ്ടായി. റമദാനിലെ 27ാം രാത്രിയിൽ പള്ളിയിൽ തടിച്ചുകൂടിയവർക്കു നേരെയുണ്ടായ പൊലീസ്​ ആക്രമണങ്ങളിൽ 60ലേറെ പേർക്കാണ്​ പരിക്കേറ്റത്.


മസ്​ജിദുൽ അഖ്​സ സ്​ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച്​ പൊലീസ്​ ഒരുക്കിയ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ സുരക്ഷാസേന ജലപീരങ്കിയും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. 64 പേർക്ക്​ പരിക്കേറ്റതായി ഫലസ്​തീൻ റെഡ്​ ക്രസന്‍റ്​ അറിയിച്ചു. ഒരു ഓഫീസർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ പൊലീസും അറിയിച്ചു.

മസ്​ജിദുൽ അഖ്​സയിൽ ഇരച്ചുകയറിയ ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 200ലേറെ പേർക്ക്​ പരിക്കേറ്റിരുന്നു. കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്​തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ്​ പ്രക്ഷോഭം ശക്​തമാക്കിയത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineTurkeyIsraelTayyip ErdoganAl AqsaJarusalemAlaqsa Masjid
News Summary - Turkey, Tayyip Erdogan, Israel, Palestine, Al Aqsa,
Next Story