തുർക്കി,സിറിയ ഭൂചലനത്തിന്റെ പ്രകമ്പനം 5500 കി.മി അകലെ അങ്ങ് ഗ്രീൻലാൻഡിലും
text_fieldsതുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂചലനത്തിന്റെ പ്രകമ്പനം 5500കി.മി അകലെയുള്ള ഗ്രീൻലാൻഡിലും അനുഭവപ്പെട്ടു. ഡെൻമാർക്ക് ജിയോളജിക്കൽ സർവേയും ഗ്രീൻലാൻഡും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലർച്ചെ 4.17നാണ് 7.8 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 1600 ഓളും ജീവൻ ഭൂചലനത്തിൽ നഷ്ടമായി.
തുർക്കി നഗരമായ ഗാസിയന്തപിനു സമീപമായിരുന്നു പ്രഭവകേന്ദ്രം. ഭൂചലനമുണ്ടായി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ, ഡാനിഷ് ദ്വീപിലും അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എട്ടുമിനിറ്റു കഴിഞ്ഞപ്പോൾ ഗ്രീൻലാൻഡും വിറച്ചു.
ഇതിന്റെ പ്രകമ്പനമൊടുങ്ങും മുമ്പേ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും തുർക്കിയെ പിടിച്ചു കുലുക്കി. ഇതിനു രണ്ടിനും ഡെൻമാർക്കിലും ഗ്രീൻലാൻഡിലും നിരവധി തുടർചലനങ്ങളുമുണ്ടായി. 1999ലാണ് തുർക്കിയിൽ സമാനമായ രീതിയിലുള്ള വൻ ഭൂചലനമുണ്ടായത്. അന്ന് 17,000 ആളുകളാണ് മരിച്ചത്.