Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരന്തക്കയമായി തുർക്കിയും സിറിയയും; മരണം 3500 കടന്നു

text_fields
bookmark_border
ദുരന്തക്കയമായി തുർക്കിയും സിറിയയും; മരണം 3500 കടന്നു
cancel

അങ്കാറ/ദമാസ്‌കസ്: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പങ്ങളിൽ മരണം 3,500 കടന്നു. തുർക്കിയിൽ മാത്രം 2,300 പേരാണ് മരിച്ചത്. രാത്രി വൈകിയും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തുടർച്ചയായ മൂന്ന് ഭൂകമ്പങ്ങളാണ് രാജ്യത്തെ തകർത്തത്.

ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.

തുർക്കിയയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് താമസ സൗകര്യങ്ങൾ നഷ്ടമായവർ കൊടും ദുരിതത്തിലാണ്. കടുത്ത ശൈത്യത്തിൽ തുറസായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ദുരവസ്ഥ വിവരണാതീതമാണെന്ന് അൽജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധരിച്ച വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവർക്ക് തണുപ്പിനെ മറികടക്കാൻ വഴിയില്ല.

തുടർചലനങ്ങൾ തുടരുന്നതിനാൽ തകരാത്ത കെട്ടിടങ്ങളിലേക്ക് മടങ്ങാനും ഭയപ്പെടുകയാണ്. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല.

മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നതായി തുർക്കിയ വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Turkey-Syria quake; 3500 dies
Next Story