Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ മന്ത്രിയുടെ...

ചൈനീസ്​ മന്ത്രിയുടെ സന്ദർശനത്തിനിടെ തുർക്കിയിൽ ഉയിഗൂർ പ്രതിഷേധം; വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന്​ തുർക്കി മന്ത്രി

text_fields
bookmark_border
ചൈനീസ്​ മന്ത്രിയുടെ സന്ദർശനത്തിനിടെ തുർക്കിയിൽ ഉയിഗൂർ പ്രതിഷേധം; വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന്​ തുർക്കി മന്ത്രി
cancel

നൂറുകണക്കിന്​ ​പ്രതിഷേധക്കാർ അങ്കാറയിൽ തെരുവിലിറങ്ങിയ പശ്ചാത്തലത്തിൽ ഉയിഗൂർ മുസ്​ലിങ്ങളുടെ പ്രശ്​നം ചൈനയോട്​ തുർക്കി ഉന്നയിച്ചു. ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ്​ യിയുടെ തുർക്കി സന്ദർശനത്തിനിടയിലാണ്​ അങ്കാറയിൽ നൂറു കണക്കിനാളുകൾ തെരുവിലിറങ്ങിയത്​. ഉയിഗൂർ ക്യാമ്പുകൾ അടച്ചു പൂട്ടുക, ചൈനയുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള​ുന്നയിച്ചാണ്​ ചൈനീസ്​ വിദേശകാര്യ മന്ത്രിയു​െട സന്ദർശനത്തിനിടെ ജനങ്ങൾ തെരുവിലിറങ്ങിയത്​. ഉയിഗൂറുകളെ സംബന്ധിച്ചുള്ള ആശങ്ക ചൈനീസ്​ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു തുർക്കി വിദേശകാര്യമന്ത്രി മേവ്​ലട്ട്​ കവ്​സോഗ്​ലു പറഞ്ഞത്​.

തുർക്കി വംശജരാണ്​ ചൈനയിലെ ഉയിഗൂർ മുസ്​ലിംകൾ. ഉയിഗൂർ മുസ്​ലിംകൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ പുറത്തെത്തിച്ചിരുന്നു. ഈ വാർത്തകളെല്ലാം ചൈന നിഷേധിച്ചിരുന്നെങ്കിലും ഐക്യ രാഷ്​ട്രസഭ പ്രതിനിധകളടക്കം ചൈനയുടെ അതിക്രമം സ്​ഥിരീകരിച്ചിരുന്നു.

നിരവധി ഉയിഗൂർ മുസ്​ലിംകൾ തുർക്കിയിൽ കഴിയുന്നുണ്ട്​. ഇവരെ തിരിച്ചയക്കാൻ ചൈനയുമായി തുർക്കി കരാറൊപ്പിട്ടുവെന്ന വാർത്തകൾക്കിടയിലാണ്​ അങ്കാറയിലെ പ്രതിഷേധം. കഴിഞ്ഞ ഡിസംബറിലാണ്​ ചൈനയുമായി ആൾകൈമാറ്റ കരാർ തുർക്കി ഒപ്പുവെക്കുന്നത്​. എന്നാൽ, ഈ കരാർ മറ്റു രാജ്യങ്ങളുമായി തുർക്കിക്കുള്ളതു പോലെയുള്ള ഒരു സാധാരണ കരാറാണെന്നും ഉയിഗൂറുകളെ തിരിച്ചയക്കാനുള്ള കരാറല്ലെന്നുമാണ്​ തുർക്കി വിദേശ കാര്യ മന്ത്രി മേവ്​ലട്ട്​ പറയുന്നത്​.

കോവിഡ്​ വാക്​സിനായി തുർക്കി ചൈനയെ ആശ്രയിക്കുന്നുണ്ട്​. ഈ ഇടപാടിന്‍റെ മറപിടിച്ച്​ തുർക്കിയിലുള്ള ഉയിഗൂറുകൾക്കെതിരെ ചൈന നീക്കം നടത്തുമോ എന്ന ആശങ്ക കൂടിയാണ്​ അങ്കാറയിലെ പ്രതിഷേധത്തിന്​ പിറകിൽ.

കുടുംബത്തെ കുറിച്ച്​ അന്വേഷിക്കാനാണ്​ ഞങ്ങളിവിടെ വന്നത്​, അവർ ജീവിച്ചിരിക്കുന്നുണ്ടോ? അതോ മരിച്ചോ?, ഞങ്ങൾക്ക്​ എന്തുകൊണ്ടാണ്​ അവരെ ബന്ധപ്പെടാനാകാത്തത്​ ​?'- അങ്കാറയിലെ പ്രതിഷേധത്തിനെത്തിയ ഉയിഗൂർ വംശജൻ ഇമാം ഹസൻ ഒസ്​തുർക്ക്​ പറയുന്നു.

ചൈനീസ്​ വിദേശ കാര്യമന്ത്രി വാങ്​ യി, തുർക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനുമായും ചർച്ച നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyUigurs
News Summary - Turkey raises Uighur issue with China as hundreds protest
Next Story