തുർക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; ഉർദുഗാന് മുഖ്യ എതിരാളി കമാൽ കിലിക്ദരോഗ് ലു
text_fieldsറജബ് ത്വയ്യിബ് ഉർദുഗാൻ, കെമാൽ കിലിക്ദരോഗ് ലു
അങ്കാറ: തുർക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് മുഖ്യ എതിരാളിയായ കെമാൽ കിലിക്ദരോഗ് ലു കനത്ത വെല്ലുവിളി ഉയർത്തുന്നു. ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കിൽ മേയ് 28ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടത്തും.
വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, നാല് സ്ഥാനാർഥികളിലൊരാളായ മുഹറം ഇൻസി നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇത് കെമാൽ കിലിക്ദരോഗ് ലുവിന് ഗുണംചെയ്യും.
പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നതിനാൽ പിന്മാറണമെന്ന് മുഹറം ഇൻസിക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. ശനിയാഴ്ച പാർട്ടികൾ ആവേശകരമായ റാലിയും അന്തിമഘട്ട മുന്നൊരുക്കങ്ങളും നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

