സ്വീഡിഷ് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തുർക്കിയ
text_fieldsഇസ്താംബൂൾ: ജനകീയ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ സ്വീഡനിൽനിന്നുള്ള മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് തുർക്കിയ. ഡാജെൻസ് ഇ.ടി.സി എന്ന പത്രത്തിന്റെ ലേഖകൻ ജോകിം മെദിനെയാണ് വ്യാഴാഴ്ച ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തത്.
ഭീകരവാദ സംഘടനകളിൽ അംഗത്വം, പ്രസിഡന്റിനെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.
2023 ജനുവരി 11ന് വിഘടനവാദികളായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ റാലിയിൽ പങ്കെടുത്ത് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ കോലം കത്തിച്ചിരുന്നതായും കമ്യൂണിക്കേഷൻ വകുപ്പ് ആരോപിച്ചു. ഇസ്താംബൂൾ മേയർ ഇക്രം ഇമാം ഒഗ്‍ലുവിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് തുടങ്ങിയ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഡസനിലേറെ മാധ്യമപ്രവർത്തകരെ ഇതിനകം തുർക്കിയ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.