തുർക്കിയും ലോക്ക്ഡൗണിലേക്ക്; 48 മണിക്കൂർ കർഫ്യൂ തുടങ്ങി
text_fieldsഇസ്താംബൂൾ: രാജ്യത്ത് 47,029 പേർക്ക് കോവിഡ് ബാധിക്കുകയും മരണം 1000 കവിയുകയും ചെയ്തതോടെ തുർക്കിയും ലോക്ക്ഡ ൗണിലേക്ക് നീങ്ങുന്നു. ഇതിെൻറ ഭാഗമായി 48 മണിക്കൂർ നീളുന്ന കർഫ്യൂവിന് വെള്ളിയാഴ്ച അർധരാത്രി തുടക്കമായി. ആരോ ഗ്യ സൗകര്യങ്ങൾ, ഭക്ഷണശാല, ഫാർമസി എന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയതായും അവശ്യകാര്യങ്ങൾ നിറവേറ്റാൻ സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്താംബൂൾ, അങ്കാറ തുടങ്ങി രാജ്യത്തൊട്ടാകെയുള്ള 31 പ്രവിശ്യകളിലും നിയന്ത്രണം നടപ്പിലാകും. 20 വയസ്സിന് താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരുമായ ആളുകൾ വീട്ടിനുപുറത്തിറങ്ങരുത്. അന്താരാഷ്ട്ര വിമാന സർവീസുകൾ, ആഭ്യന്തര യാത്രകൾ എന്നിവ നിർത്തി. സ്കൂളുകൾ, ബാറുകൾ, കഫേകൾ തുടങ്ങിയവ അടച്ചിട്ടു. കൂട്ടംചേർന്നുള്ള പ്രാർത്ഥനകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പരിഭ്രാന്തരാകാതെ ലോക്ക്ഡൗൺ പാലിക്കണമെന്ന് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫഹ്രെറ്റിൻ അൽതൂൺ ട്വിറ്ററിൽ കുറിച്ചു. സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. എന്നാൽ, ലോക്ക്ഡൗൺ സംബന്ധിച്ച വാർത്ത പുറത്തുവന്നയുടനെ വാണിജ്യ കേന്ദ്രമായ ഇസ്താംബൂളിലും മറ്റും സാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി.