Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാറ്റോ...

നാറ്റോ അംഗത്വത്തിനരികെ ഫിൻലൻഡ്

text_fields
bookmark_border
നാറ്റോ അംഗത്വത്തിനരികെ ഫിൻലൻഡ്
cancel

അ​ങ്കാ​റ: ഫി​ൻ​ല​ൻ​ഡി​ന്റെ നാ​റ്റോ അം​ഗ​ത്വ​ത്തി​ന് തു​ർ​ക്കി​യ പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം ന​ൽ​കി. മു​ഴു​വ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലേ പു​തി​യൊ​രു രാ​ജ്യ​ത്തെ നാ​റ്റോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തൂ. ഒ​​രു വ​​ർ​​ഷം​മു​​മ്പ് റ​​ഷ്യ​​യു​​ടെ യു​​ക്രെ​​യ്ൻ അ​​ധി​​നി​​വേ​​ശ​​ത്തി​​ൽ പ​​രി​​ഭ്രാ​​ന്ത​​രാ​​യാ​​ണ് ഫി​​ൻ​​ല​​ൻ​​ഡും സ്വീ​​ഡ​​നും സ​​ഖ്യ​​ത്തി​​ൽ ചേ​​രാ​​ൻ അ​​പേ​​ക്ഷി​​ച്ച​​ത്. 30 നാ​​റ്റോ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ 28 പേ​​ർ പി​​ന്തു​​ണ​​ച്ചെ​​ങ്കി​​ലും തു​​ർ​​ക്കി​​യ​​യും ഹം​​ഗ​​റി​​യും എ​​തി​​ർ​​ത്തു.

കു​​ർ​​ദി​​ഷ് ഗ്രൂ​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​യോ​​ട് സ്വീ​​ഡ​​ന്റെ മൃ​​ദു​​സ​​മീ​​പ​​ന​​മാ​​ണ് തു​​ർ​​ക്കി​​​യ​​യു​​ടെ ക​​ടു​​ത്ത എ​​തി​​ർ​​പ്പി​​ന് കാ​​ര​​ണം. തു​​ർ​​ക്കി​​യ എം​​ബ​​സി​​ക്കു​പു​​റ​​ത്ത് ഖു​​ർ​​ആ​​ൻ ക​​ത്തി​​ച്ച ഇ​​സ്‌​​ലാം വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ന്റെ പ്ര​​തി​​ഷേ​​ധ​​മു​​ൾ​​പ്പെ​​ടെ സ്വീ​​ഡ​​നി​​ലെ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ പ​​ര​​മ്പ​​ര തു​​ർ​​ക്കി​​യ​​യെ ചൊ​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, ഫി​​ൻ‌​​ല​​ൻ​​ഡി​​ന്റെ അം​​ഗ​​ത്വ നീ​​ക്ക​​ത്തോ​​ട് എ​​തി​​ർ​​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഫി​ൻ​ല​ൻ​ഡി​ന്റെ പ്ര​വേ​ശ​ന​ത്തി​ന് ഹം​ഗ​റി പാ​ർ​ല​മെ​ന്റും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ അ​വ​ർ​ക്കു​മു​ന്നി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ മി​ക്ക​വാ​റും അ​വ​സാ​നി​ച്ചു. സ്വീ​ഡ​ന്റെ കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഫി​ൻ​ല​ൻ​ഡി​ന്റെ അം​ഗ​ത്വ​ത്തെ പി​ന്തു​ണ​ച്ച തു​ർ​ക്കി​യ പാ​ർ​ല​മെ​ന്റ് ന​ട​പ​ടി​യെ നാ​റ്റോ മേ​ധാ​വി ജെ​ൻ​സ് സ്റ്റോ​ല​ൻ​ബെ​ർ​ഗ് സ്വാ​ഗ​തം ചെ​യ്തു. ഫി​ന്നി​ഷ് പ്ര​സി​ഡ​ന്റ് സൗ​ലി നി​നി​സ്റ്റോ തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyNato membershipFinland
News Summary - Turkey approves Finland Nato membership bid
Next Story