Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലാന്‍റിൽ സുനാമി...

ന്യൂസിലാന്‍റിൽ സുനാമി ഭീഷണി; തീരപ്രദേശത്തുള്ളവരെ മാറ്റുന്നു

text_fields
bookmark_border
ന്യൂസിലാന്‍റിൽ സുനാമി ഭീഷണി; തീരപ്രദേശത്തുള്ളവരെ മാറ്റുന്നു
cancel

വെല്ലിംഗ്​ടൺ(ന്യൂസിലാൻ്​): തുടർച്ചയായുണ്ടായ ഭൂമി കുലുക്കങ്ങളെ തുടർന്ന്​ ന്യൂസിലാന്‍റിൽ സുനാമി ഭീഷണി. വടക്കൻ ദ്വീപിലെ കിഴക്കൻ തീരത്തുള്ളവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറാൻ നാഷനൽ എമർജൻസി മാനേജ്​മെന്‍റ്​ ഏജൻസി ആഹ്വാനം ചെയ്​തിട്ടുണ്ട്​.

തീരപ്രദേശങ്ങളിലുള്ളവരെയെല്ലാം ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്​. സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറാനുള്ള ആഹ്വാനം നൽകിയ ശേഷം ന്യൂമിയയിൽ മുന്നറിയിപ്പ്​ സൈറൺ തുടർച്ചയായി മുഴക്കുന്നുണ്ട്​. പത്തടിയോളം ഉയരത്തിൽ തിരമാലകൾ ഉയരുന്നുണ്ട്​.

വടക്കൻ ദ്വീപിലെ വടക്ക്​ കിഴക്കൻ ഭാഗത്തുണ്ടായ ഭൂമി കുലുക്കങ്ങളാണ്​ കടലിൽ അസ്വാഭാവിക തിരമാലകൾക്ക്​ കാരണം. റിക്​ടർ സ്​കെയിലിൽ 8.0 രേഖപ്പെടുത്തിയ ഭൂമി കുലുക്കമാണ്​ അവസാനമായുണ്ടായത്​. 7.2 , 7.4 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട്​ കുലുക്കങ്ങൾക്ക്​ ശേഷമാണ്​ 8.0 രേഖപ്പെടു​ത്തിയ കുലുക്കമുണ്ടായത്​. തുടർച്ചയായുണ്ടായ കുലുക്കങ്ങളിൽ ഒാരോന്നിനും ശക്​തി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്ക ശക്​തമാണ്​.

ഭൂമി കുലുക്കത്തെ തുടർന്നുള്ള പ്രകമ്പനം 1000 കിലോമീറ്ററോളം ചുറ്റളവിലുണ്ടായിട്ടുണ്ട്​. തീരത്തു നിന്ന്​ വാങ്​ഗറേ വരെയും ഗ്രേറ്റ്​ ബാരിയർ ദ്വീപ്​, വാക്കത്താനെ, ഒപോടികി അടക്കം മറ്റാറ്റ മുതൽ ടോളഗ വരെയും സുനാമി ഭീഷണിയുണ്ടെന്ന്​ അധികൃതർ അറിയിച്ചു. ന്യൂസിലാന്‍റിലെ മറ്റു ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ്​ ഇല്ല.

മുന്നറിയിപ്പ്​ നൽകിയ ഭാഗത്തുള്ളവരോട്​ എത്രയും പെ​​ട്ടൊന്ന്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറണമെന്നും ഭീഷണി നിലനിൽക്കുന്ന മേഖലയിൽ വീടുകളിൽ കഴിയരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. കുട്ടികളെ സ്​കൂളിൽ വിടരുതെന്നും ഗതാഗത കുരുക്കുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുന്നറിയിപ്പിലിണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandtsunami
News Summary - Mass Evacuations In New Zealand As Powerful Quakes Spark Tsunami Alert
Next Story