ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി
text_fieldsവാഷിങ്ടൺ: മരം കോച്ചുന്ന തണുപ്പും സുരക്ഷയും കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച വാഷിങ്ടണിൽ മൈനസ് 11 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അസാധരണ നടപടിയെന്ന് അധികൃതർ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ മണിക്കൂറുകളോളം പുറത്തുനിൽക്കുന്നത് അപകടകരമാണെന്നും ആരെയും വേദനിപ്പിക്കാൻ താൽപര്യമില്ലെന്നും ട്രംപ് പറഞ്ഞു. 1985ലാണ് അവസാനമായി സത്യപ്രതിജ്ഞ ചടങ്ങ് ക്യാപിറ്റോൾ മന്ദിരത്തിനകത്ത് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

