Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹു​ർ​മു​സും...

ഹു​ർ​മു​സും ഭ​ര​ണ​മാ​റ്റ​വു​മി​ല്ലാ​തെ ട്രം​പി​ന്റെ പി​ന്മ​ട​ക്കം

text_fields
bookmark_border
ഹു​ർ​മു​സും ഭ​ര​ണ​മാ​റ്റ​വു​മി​ല്ലാ​തെ ട്രം​പി​ന്റെ പി​ന്മ​ട​ക്കം
cancel

ഫെ​ബ്രു​വ​രി 28ന് ​ഇ​റാ​നു​നേ​രെ ആ​ക്ര​മ​ണം തു​ട​ങ്ങു​മ്പോ​ൾ ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് സൈ​നി​ക നീ​ക്ക​ത്തി​ന്റെ ല​ക്ഷ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്: ഇ​റാ​ന്റെ ആ​ണ​വ​ശേ​ഷി ഇ​ല്ലാ​താ​ക്കു​ക, രാ​ജ്യ​ത്ത് ഭ​ര​ണ​മാ​റ്റം ന​ട​ത്തു​ക. യു​ദ്ധം ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ ഇ​റാ​ൻ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പ്ര​തി​രോ​ധ​ത്തി​ന് പു​തി​യ മാ​നം തീ​ർ​ത്ത​പ്പോ​ൾ അ​ടു​ത്ത പ്ര​ഖ്യാ​പ​ന​വും വ​ന്നു: ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കും. എ​ന്നാ​ൽ, യു​ദ്ധം 33 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്ന് ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും പി​ൻ​വാ​ങ്ങേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റി​ന്. ഹു​ർ​മു​സും ഭ​ര​ണ​മാ​റ്റ​വു​മൊ​ന്നു​മി​ല്ലാ​തെ​ത്ത​ന്നെ ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക്കു​ള്ളി​ൽ സൈ​നി​കാ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​മി​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഭരണമാറ്റം

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ട്രം​പ് വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. പ​ത്ത് നാ​ൾ മു​മ്പ്, അ​ദ്ദേ​ഹം അ​ഞ്ച് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. ച​ർ​ച്ച ന​ട​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് അ​ത് ഏ​പ്രി​ൽ അ​ഞ്ചു​വ​രെ നീ​ട്ടി. അ​ന്ത്യ​ശാ​സ​ന​ത്തി​നു​ള്ള സ​മ​യം ക​ഴി​യാ​ൻ ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കെ​യാ​ണ് വ്യ​വ​സ്ഥ​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച് പി​ൻ​വാ​ങ്ങ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​റാ​നി​ൽ ഇ​സ്‍ലാ​മി​ക ഭ​ര​ണ​കൂ​ട​ത്തെ എ​ടു​ത്തെ​റി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ട്രം​പ്, ഭ​ര​ണ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് വി​ചി​ത്ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത്. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ചു​വ​ത്രെ. ഖാം​ന​ഈ വ​ധി​ക്ക​പ്പെ​ട്ട​തോ​ടെ​ത്ത​ന്നെ ല​ക്ഷ്യം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ട്രം​പി​ന്റെ വാ​ദം. ഇ​തി​​നെ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. ‘ഭ​ര​ണ മാ​റ്റം’ ന​ട​ന്നു​വെ​ന്ന​ത് ശ​രി​യാ​ണെ​ന്നും അ​ത് ഹു​ർ​മു​സി​ന്റെ കാ​ര്യ​ത്തി​ലാ​ണെ​ന്നു​മാ​ണ് ഇ​റാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ഇ​ബ്രാ​ഹീം അ​സീ​സി പ്ര​തി​ക​രി​ച്ച​ത്. ​ട്രം​പി​ന്റെ ഇ​ട​പെ​ട​ലോ​ടെ ഹു​ർ​മു​സ് പൂ​ർ​ണ​മാ​യും ഇ​റാ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹു​ർ​മു​സി​ൽ ക​പ്പ​ൽ​നീ​ക്ക​ത്തി​ന് ത​ങ്ങ​ൾ​ക്ക് അ​നു​ഗു​ണ​മാ​കു​മെ​ന്ന ത​ര​ത്തി​ൽ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രാ​നും ഇ​റാ​ന് ക​ഴി​ഞ്ഞു.

സ​ഖ്യ​ക​ക്ഷി​ക​ൾ കൈ​യൊ​ഴി​ഞ്ഞു

ട്രം​പി​ന്റെ സ​ഖ്യ​ക​ക്ഷി​ക​ൾ കൈ​യൊ​ഴി​ഞ്ഞ​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ പി​ന്മാ​റ്റ​ത്തി​ന്റെ മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. യു​ദ്ധ​ത്തി​ന്റെ തു​ട​ക്കം മു​ത​ലേ ബ്രി​ട്ട​ൻ സൈ​നി​ക നീ​ക്ക​ത്തി​ന് അ​നു​കൂ​ല​മാ​യി​ട്ട​ല്ല പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​​ന്ത്രി കെ​യി​ർ സ്റ്റാ​ർ​മ​ർ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു: ബ്രി​ട്ട​ന്റെ ജ​ന​ഹി​തം യു​ദ്ധ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​തി​രി​ക്ക​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​റ്റോ അം​ഗ രാ​ജ്യ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ട്രം​പി​ന് ല​ഭി​ച്ചി​ല്ല. ഇ​ത് വ​ലി​യ ന​യ​ത​ന്ത്ര പ്ര​ശ്ന​മാ​യും മാ​റി. നാ​​റ്റോ​യി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ട്രം​പി​ന് പു​റ​മെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്തം ജ​ന​ങ്ങ​ളും എ​തി​ര്

ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി ട്രം​പി​ന്റെ ജ​ന​പ്രീ​തി വ​ല്ലാ​തെ കു​റ​ച്ചു. അ​മേ​രി​ക്ക ല​ക്ഷ്യം നേ​ടി​യി​ല്ലെ​ങ്കി​ലും ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം എ​ത്ര​യും​പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മൂ​ന്നി​ൽ ര​ണ്ട് അ​മേ​രി​ക്ക​ക്കാ​രും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​ർ​വേ ഫ​ലം. അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 66 ശ​ത​മാ​നം ആ​ളു​ക​ളും ഇ​റാ​നെ​തി​രാ​യ സൈ​നി​ക​നീ​ക്കം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. 27 ശ​ത​മാ​നം പേ​രാ​ണ് ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തു​വ​രെ യു​ദ്ധം തു​ട​ര​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ 40 ശ​ത​മാ​നം പേ​രും യു​ദ്ധം വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, 57 ശ​ത​മാ​നം അ​നു​യാ​യി​ക​ൾ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് യു​ദ്ധം തു​ട​രാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1021 പേ​രാ​ണ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​ദ്ധം​മൂ​ലം ഇ​ന്ധ​ന​വി​ല​യും പ​ണ​പ്പെ​രു​പ്പ​വും കു​ത്ത​നെ ഉ​യ​രു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ വ​ലി​യ അ​സം​തൃ​പ്തി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. പെ​ട്രോ​ൾ വി​ല ഗാ​ല​ന് 4 ഡോ​ള​റി​ന് മു​ക​ളി​ൽ എ​ത്തി​യ​ത് വ​ലി​യ രീ​തി​യി​ൽ ബാ​ധി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത പ​കു​തി​യി​ല​ധി​കം പേ​രും യു​ദ്ധം ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക നി​ല പ​രു​ങ്ങ​ലി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strait of hurmuzDonald TrumpUS Iran War
News Summary - Trump's return without Hurmuz and a change of government
Next Story