സമാധാന നൊബേൽ നൽകിയില്ലെങ്കിൽ അത് രാജ്യത്തിന് അപമാനം -ട്രംപ്
text_fieldsവാഷിങ്ടൺ: സമാധാന നൊബേലിന് വേണ്ടും വീണ്ടും അവകാശവാദം ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്. അത് നൽകിയില്ലെങ്കിൽ രാജ്യത്തിന് അപമാനമാണെന്ന് ട്രംപ് പറഞ്ഞു. ഗസ്സയിൽ സമാധാനപദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം.
നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ?. ഒരിക്കലുമില്ല. അത് അവർ അർഹതയില്ലാത്ത ഒരാൾക്ക് നൽകുമെന്ന് യു.എസ് മിലിറ്ററി ഓഫീസർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇത് രാജ്യത്തിന് കടുത്ത അപമാനമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഒക്ടോബർ പത്തിന് സമാധാന നൊബേൽ പ്രഖ്യാപിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് വീണ്ടും സമ്മർദം ശക്തമാക്കിയത്.
ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ഡോണൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഇതുകൂടാതെ പല യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നൊബേലിന് വേണ്ടിയുള്ള അവകാശവാദം ട്രംപ് ശക്തമാക്കിയിരുന്നു. പല രാജ്യങ്ങളും ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇസ്രായേൽ, പാകിസ്താൻ പോലുള്ള രാജ്യങ്ങളാണ് ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ, ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി നൊബേലിന് പിന്തുണ അറിയിക്കാത്തത് ഡോണൾഡ് ട്രംപിനെ ചൊടുപ്പിച്ചിരുന്നു. തീരുവ യുദ്ധത്തിന് കാരണം ഇതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

