Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക നേതാക്കളെയും...

ലോക നേതാക്കളെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിക്കാൻ ഇസ്രായേലി ഏജൻസിയുമായി ട്രംപിന്റെ കരാർ; കുടിയേറ്റക്കാരും ലക്ഷ്യം

text_fields
bookmark_border
ലോക നേതാക്കളെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിക്കാൻ ഇസ്രായേലി ഏജൻസിയുമായി ട്രംപിന്റെ കരാർ; കുടിയേറ്റക്കാരും ലക്ഷ്യം
cancel

ലോക നേതാക്കളെയും പ്രമുഖരെയും നിരീക്ഷിക്കാനും അവരുടെ ഫോൺ രഹസ്യങ്ങൾ അപ്പാടെ പകർത്താനും കഴിയുന്ന ഇസ്രായേൽ കമ്പനിയുടെ ചാര ഉപകരണം ഉപയോഗിക്കാനുള്ള കരാറിന് ഡൊണാൾഡ് ട്രംപിന്റെ നീക്കം.

നിയമപരമായി കൂടുതൽ കരാറുകളിൽ ഏർപ്പെടാൻ കഴിയാത്തതുകൊണ്ട് മാത്രം ജോ ബൈഡന്റെ കാലത്ത് ഫ്രീസറിൽ വച്ചിരുന്ന കരാറാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. പാരഗൺ സൊല്യൂഷൻസ് എന്ന ഇസ്രായേൽ കമ്പനിയാണ് ഈ ചാര ഉപകരണത്തിന്റെ ഉപജ്ഞാതാക്കൾ. യു.എസ് ഇമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് ആണ് ഇത് ഉപയോഗിക്കുന്നത്.

ലോകഞ്ഞെ തന്നെ ഏറ്റവും പവർഫുൾ ആയ ഹാക്കിങ് ഉപകരണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മൊബൈൽ ഫോണുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും വാട്സ് ആപ് മെസേജുകൾ ഉൾപെടെയുള്ള എല്ലാ രേഖകളും കൈക്കലാക്കാൻ കഴിയുന്ന ശക്തമായ ഉപകരണമാണ് ഗ്രാഫൈറ്റ് എന്നറിയപ്പെടുന്ന ഈ ഹാക്കിങ് സാധനം.

വളരെ ദൂരെയിരുന്നു തന്നെ ഒരാളുടെ മൊബൈലിൽ എല്ലാ നിയന്ത്രണവും ഇതുവഴി ഏറ്റെടുക്കാൻ കഴിയും. എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ പോലും ഇതിലൂടെ വീണ്ടെടുക്കാർ കഴിയുമെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലി മുൻ പ്രസിഡൻറ് എഹൂദ് ബാറക്കിന്റെ ഉടമസ്ഥതയിലുള്ള പാരഗൺ കമ്പനിയാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. എന്നാൽ 2024 ൽ 90 കോടി ഡോളറിന് ഈ കമ്പനിയെ ഫ്ലോറിഡ ആസ്ഥാനമായ എ.ഇ ഇൻസ്ട്രിയൽ എന്ന ഏജൻസി വാങ്ങി. മുൻ സി.ഐ.എ ഏജന്റുമാർ പാർട്ണർമാരായ കമ്പനിയാണിത്.

ഗവൺമെന്റുകൾക്കും നിയമ ഏജൻസികൾക്കും മാത്രമേ ഇവരുടെ ഉപകരണം വിൽക്കാറുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനാണ് തങ്ങളുടെ ഉപകരണം ഉപയോഗിക്കുന്നത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

എന്നാൽ ഫെബ്രുവരിയിൽ ഇറ്റലി ഈ കമ്പനിയുമായി നടത്താനിരുന്ന കരാർ വാട്സ് ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന്റെ എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടിവന്നു. രണ്ട് രാജ്യങ്ങളിൽ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമായ 90 പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായി മെറ്റ പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.

അമേരിക്ക ബൈഡന്റെ കാലത്ത് 20 ലക്ഷം ഡോളറിന്റെ കരാർ ഈ കമ്പനിയുമായി ഉണ്ടാക്കിയിരുന്നു. 2024 സെപ്റ്റംബർ വരെ ഒരു വർഷത്തേക്കായിരുന്നു കരാർ. എന്നാൽ പിന്നീട് തുടർന്നില്ല. അഡ്മിനിസ്ട്രേഷന്റെ 2023 ലെ എക്സിക്യൂട്ടിവ് ഓർഡർ ലംഘിച്ചു എന്നതുകൊണ്ടായിരുന്നു കാരണം.

എന്നാൽ ഈ കാറാണ് ട്രംപ് പുതുക്കാൻ ഒരുങ്ങുന്നത്. സെക്യൂരിറ്റിയും ഇതിന്റെ തെറ്റായ ഉപയോഗവും കൊണ്ടാണ് കരാർ തുടരേണ്ടെന്ന് വച്ചിരുന്നത്.

തന്നെയുമല്ല ഇതിന്റെ തെറ്റായ പെയോഗത്തെക്കുറിച്ചും രാജ്യത്തെ കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനുള്ള നീക്കം മുന്നിൽ കണ്ടും പല മനുഷ്യാവകാശ സംഘടനകളും ബുദ്ധിജീവികളും രംഗത്തു വന്നിരുന്നു. ഇത് രാജ്യത്തെ സ്വതന്ത്ര ചിന്തയെയും മനുഷ്യ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelSpyDonald Trumpamerica
News Summary - Trump's deal with Israeli agency to monitor world leaders and activists; Immigrants also targeted
Next Story