റഷ്യ-യുക്രെയ്ൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. കഴിഞ്ഞ മാസം മാത്രം 25,000 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് പറഞ്ഞു. ഇതിൽ കൂടുതലും സൈനികരായിരുന്നുവെന്നും പറഞ്ഞു. തുടർച്ചയായ രക്തച്ചൊരിച്ചിലിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. "കൊലപാതകം നിർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികർ മരിച്ചു. അത് നിർത്തുന്നത് കാണാനായി ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്."
"ഇതുപോലുള്ള കാര്യങ്ങൾ മൂന്നാം ലോക മഹായുദ്ധങ്ങളിലാണ് അവസാനിക്കുക. ഇതും ഒരു മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കും. എല്ലാവരും ഇതുപോലുള്ള കളികളാണ് കളിക്കുന്നത്. അത് സംഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
മണിക്കൂറുകൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. റഷ്യയും യുക്രെയ്നും ഇക്കാര്യത്തിൽ സമവായത്തിന് സമ്മതിക്കാതയതോടെയാണ് ട്രംപിന്‍റെ പ്രസ്താവന വറും പ്രഖ്യാപനത്തിൽ ഇതിൽ കടുത്ത നിരാശയിലാണ് ട്രംപ്.
നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, മോസ്കോയിലും കീവും തമ്മിലുള്ള ഒരു സമാധാന കരാറിലെത്താതിൽ അങ്ങേയറ്റം നിരാശനാണ് എന്നാണ് പറഞ്ഞത്. വെറും കൂടിക്കാഴ്ചകളിൽ ഏർപ്പെടാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഒന്നും നേടാത്ത യോഗങ്ങളിൽ കാര്യമില്ല. നാല് വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മധ്യസ്ഥനായി പ്രവർത്തിക്കുകയാണ്. വെറും വാക്കുകളല്ല, ഫലപ്രാപ്തിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ലീവിറ്റ് പ്രസ്താവിച്ചു.
"ഈ യുദ്ധത്തിന്റെ രണ്ടു വശങ്ങളിലുമുള്ളവരുടെ നിലപടുകളിൽ പ്രസിഡന്റ് അങ്ങേയറ്റം നിരാശനാണ്. കൂടിക്കാഴ്ചക്ക് വേണ്ടി മാത്രം കൂടിക്കാഴ്ചകൾ നടത്തുന്നത് അദ്ദേഹത്തിന് മടുത്തിരിക്കുന്നു. കൂടുതലായി സംസാരിക്കാനല്ല, നടപടിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു," ലീവിറ്റ് പറഞ്ഞു.
ട്രംപ് ഭരണകൂടം സമാധാന ശ്രമങ്ങളിൽ സജീവമായി ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രംപ് ബുധനാഴ്ച യൂറോപ്യൻ യൂണിയനിലെ നേതാക്കളുമായി ചർച്ചകൾ നടത്തി. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും സംഘവും ഇരുപക്ഷവുമായും നേരിട്ടുള്ള ചർച്ചകൾ തുടരുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

