ചൈനയുമായുള്ള ബന്ധം അപകടം: ബ്രിട്ടന് മുന്നറിയിപ്പുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ചൈനയുമായുള്ള ബന്ധം ബ്രിട്ടന് അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ചൈന സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ബെയ്ജിങ്ങിൽ നടന്ന യു.കെ-ചൈന ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ ഇരു രാജ്യങ്ങളുടെയും വ്യവസായം നിക്ഷേപം വർധിപ്പിക്കുന്ന കരാറുകളെക്കുറിച്ചുള്ള കെയർ സ്റ്റാർമറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
ട്രംപിന്റെ കാഴ്ചപ്പാട് തെറ്റാണെന്നും ചൈനയെ അവഗണിക്കുന്നത് ബ്രിട്ടനെ ബുദ്ധിമുട്ടിലാക്കുമെന്നും ബ്രിട്ടീഷ് വ്യാപാരമന്ത്രി ക്രിസ് ബ്രയന്റ് അറിയിച്ചു. ചൈന സന്ദർശനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വാഷിങ്ടണിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

