Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യക്കെതിരായ ഉപരോധ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്: ഇന്ധനവില നിയന്ത്രിക്കാൻ നീക്കം

text_fields
bookmark_border
President Donald Trump speaking at a political rally podium alongside California state landmark references.
cancel
camera_alt

ഡൊണാൾഡ് ട്രംപ്


വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട 'ലിൻഡ്സെ ഗ്രഹാം' നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തുന്നത്.

ദേശീയ താൽപര്യം മുൻനിർത്തി നിയമപ്രകാരമുള്ള നടപടികളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമത്തിലെ 112, 113 വകുപ്പുകൾ പ്രകാരമുള്ള തീരുവകൾക്കും, 102(d) വകുപ്പ് പ്രകാരമുള്ള ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമാണ് ഉത്തരവിലൂടെ ഇളവ് നൽകിയിരിക്കുന്നത്. വിദേശ വ്യക്തികൾക്കെതിരായ ഉപരോധങ്ങളും ചില വ്യക്തികൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള മറ്റ് വ്യവസ്ഥകൾക്കും ഇളവ് ബാധകമാണ്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ച വിജയകരമായിരുന്നുവെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. ചർച്ചക്ക് പിന്നാലെ റഷ്യയിൽ നിന്ന് യു.എസ് ഡീസൽ വാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടൻ 3,00,000 ടണ്ണിലധികം ഡീസൽ നൽകാൻ മോസ്കോ സമ്മതിച്ചതായും നവംബറിലും തുടർന്നുള്ള മാസങ്ങളിലും കൂടുതൽ ഇന്ധനം ലഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ റഷ്യയിൽ നിന്ന് ഊർജ്ജ ആവശ്യങ്ങൾക്കായി എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത തീരുവ ഭീഷണി മുഴക്കിയ അമേരിക്ക തന്നെയാണ് ഇപ്പോൾ സ്വന്തം താൽപ്പര്യത്തിനായി ഉപരോധങ്ങളിൽ ഇളവ് വരുത്തി റഷ്യൻ ഡീസൽ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലും സ്വാഭാവിക വാതകവും വാങ്ങുന്ന രാജ്യങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കും. അതേസമയം, വരുംദിവസങ്ങളിൽ സാഹചര്യം വിലയിരുത്തി ഉപരോധങ്ങൾ പുനഃസ്ഥാപിക്കാനുള്ള അധികാരവും യു.എസ് കൈവശം വെച്ചിട്ടുണ്ട്.

നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡീസൽ വില യു.എസിൽ വലിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. സെപ്റ്റംബറിൽ ഡീസലിന്റെ വില ഗാലന് 6.52 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. വെള്ളിയാഴ്ചയോടെ ഇത് ഏകദേശം 6.28 ഡോളറായിരുന്നു. ഉയർന്ന ഇന്ധനച്ചെലവ് വ്യാപാരികളെയും സാധാരണ ഉപഭോക്താക്കളെയും ഒരുപോലെ സമ്മർദത്തിലാക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump waives Russia sanctions, restrictions and duties under Graham Act
Next Story