അഴിമതി കേസിൽ നെതന്യാഹുവിന് മാപ്പ് നൽകണം; ഇസ്രായേൽ പ്രസിഡന്റിന് കത്തയച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: അഴിമതി കേസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോകിന് കത്തയച്ച് ഡോണൾഡ് ട്രംപ്. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ്യത ലംഘിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നെതന്യാഹുവിന് കത്തയച്ചത്.
ഇസ്രായേൽ ജുഡീഷ്യറി സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ച് കൊണ്ട് തന്നെ നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് അഭ്യർഥിക്കുകയാണെന്ന് ട്രംപ് കത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി നിതീകരിക്കാനാവാത്ത നടപടിയാണ് നെതന്യാഹുവിനെതിരെ ഉണ്ടാവുന്നതെന്നും ട്രംപ് പറഞ്ഞു. കത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് തന്നെ രംഗത്തെത്തി.
വലിയ പ്രാധാന്യത്തോടെയാണ് ട്രംപിന്റെ കത്തിനെ കാണുന്നത്. എന്നാൽ, ആർക്കെങ്കിലും ക്ഷമ നൽകണമെങ്കിൽ അവർ നേരിട്ട് അപേക്ഷ നൽകണമെന്ന് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. തനിക്ക് നൽകിയ വലിയ പിന്തുണക്ക് ഡോണൾഡ് ട്രംപിന് നന്ദി അറിയിക്കുകയാണെന്ന് നെതന്യാഹുവും പറഞ്ഞു.
അഴിമതി കേസിൽ ബിന്യമിൻ നെതന്യാഹുവിന്റെ വിചാരണ മാറ്റാനാവില്ലെന്ന് ഇസ്രായേൽ കോടതി വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൊഴി നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം കോടതി നിരസിച്ചത്.നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ജറുസലേം ജില്ലാ കോടതി നിലപാടെടുത്തു
നെതന്യാഹുവിനെതിരായ ഒന്നാമത്തെ കേസിൽ അദ്ദേഹവും ഭാര്യ സാറയും 260,000 ഡോളർ മൂല്യം വരുന്ന ആഡംബര ഉൽപന്നങ്ങളായ സിഗരറ്റ്, ജ്വല്ലറി, ഷാംപെയ്ൻ എന്നിവ ശതകോടീശ്വരൻമാരിൽ നിന്ന് വാങ്ങിയെന്നാണ് കേസ്. രണ്ടാമത്തെ കേസ് മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

