ഡോണൾഡ് ട്രംപ് അധികാരമേറ്റു
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ജെ.ഡി വാൻസ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് 78കാരനായ ട്രംപ് രണ്ടാമൂഴം നേടിയത്.
ജെ.ഡി വാൻസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചൊല്ലുന്നു
കടുത്ത തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിന് ട്രംപ് ആരാധകർ മണിക്കുറുകൾക്കു മുമ്പുതന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോൺസ് ചർച്ചിൽ നടന്ന പ്രാർഥനയിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ്, ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ ട്രംപിന് ചായസൽക്കാരമൊരുക്കി.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വൈറ്റ് ഹൗസിലെത്തിയ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പത്നി മെലാനിയയെയും സ്വീകരിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും
അമേരിക്കയുടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ഇന്ന് രാവിലെ വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രതിനിധിയായി എസ്. ജയ്ശങ്കർ
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തുമായാണ് എസ്. ജയ്ശങ്കർ എത്തിയത്.
Privileged to represent 🇮🇳 as External Affairs Minister and Special Envoy of PM at the Swearing-In Ceremony of the 47th President of the United States of America today in Washington DC.
— Dr. S. Jaishankar (@DrSJaishankar) January 20, 2025
Attended the Inauguration Day Prayer Service at St John’s Church this morning.
🇮🇳 🇺🇸 pic.twitter.com/ktod8SdbpI
വിദേശ രാഷ്ട്രത്തലവന്മാരുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിനിധിയെ അയക്കുകയെന്ന പതിവനുസരിച്ചാണ് ജയ്ശങ്കർ പങ്കെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.