Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാര ചർച്ചകൾക്കായി ട്രംപ് മാർച്ച് 31ന് ചൈന സന്ദർശിക്കും

text_fields
bookmark_border
വ്യാപാര ചർച്ചകൾക്കായി ട്രംപ് മാർച്ച് 31ന് ചൈന സന്ദർശിക്കും
cancel
camera_alt

ഫോട്ടോ കടപ്പാട് എന്‍.ഡി.ടി.വി

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ ചൈന സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാപാര ചർച്ചകൾക്കായാണ് ഇദ്ദേഹം ചൈനയിലെത്തുന്നത്. ട്രംപിന്‍റെ സന്ദർശനം വലിയ വിജയമായാണ് ചൈന കണക്കാക്കുന്നത്.

ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം സന്തുലിതാവസ്ഥയിൽ എത്തിയിരിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. കഴിഞ്ഞ വർഷത്തിന് സമാനമായി അഭിപ്രായവ്യത്യാസങ്ങൾ സാമ്പത്തിക യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡോണൾഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിങ്ങും തമ്മിൽ ഇനിയും കൂടികാഴ്ച നടത്തിയേക്കാമെന്നും അവർക്കിടയിൽ മികച്ച ആശയവിനിമയം നടക്കുന്നുണ്ടെന്നും ബെസെന്റ് പറഞ്ഞു.`നേതാക്കൾ ബന്ധത്തിന്റെ ദിശ നിശ്ചയിക്കുമ്പോൾ, എന്തെങ്കിലും ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ അവർക്ക് ഫോണിലൂടെ സംസാരിച്ച് പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കഴിയും' അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump to visit China on March 31 for trade talks
Next Story