വീണ്ടും ഭീഷണി; യൂറോപ്യൻ യൂനിയന് 50 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ആഴ്ചകളുടെ ഇടവേളക്കുശേഷം വീണ്ടും താരിഫ് ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ ഒന്നുമുതൽ യൂറോപ്യൻ യൂനിയൻ ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
യു.എസിലേക്ക് കയറ്റുമതി നടത്തുകയെന്ന ഒറ്റ ലക്ഷ്യത്തിൽ രൂപവത്കരിച്ച യൂറോപ്യൻ യൂനിയനുമായുള്ള ചർച്ചകൾ എവിടെയുമെത്തിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ട്രംപിന്റെ 50 ശതമാനം നികുതി ഭീഷണിയെ കുറിച്ച് യൂറോപ്യൻ യൂനിയൻ പ്രതികരിച്ചിട്ടില്ല. യൂറോപ്യൻ യൂനിയൻ വ്യാപാര മേധാവി മാരോസ് സെഫ്കോവിച്ചും യു.എസ് വ്യാപാര മേധാവി ജാമിസൺ ഗ്രീറും തമ്മിലുള്ള ചർച്ചക്കുവേണ്ടി കാത്തിരിക്കുകയാണ് അവർ. നിലവിൽ 50000 കോടി യൂറോയുടെ ഉൽപന്നങ്ങളാണ് യു.എസിലേക്ക് യൂറോപ്യൻ യൂനിയൻ കയറ്റുമതി ചെയ്യുന്നത്. ജർമനി, അയർലൻഡ്, ഇറ്റലി തുടങ്ങിയവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങൾ.
നിലവിൽ 60 ദശലക്ഷത്തിലേറെ ഫോണുകളാണ് യു.എസിൽ വിൽക്കപ്പെടുന്നത്. എന്നാൽ, ഒരു മൊബൈൽ ഫോൺ കമ്പനിക്കും യു.എസിൽ നിർമാണ പ്ലാന്റില്ല.
ഏപ്രിൽ ആദ്യം ചൈനക്കുമേൽ 145 ശതമാനം അടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെ ഇറക്കുമതിക്കും ട്രംപ് വൻ നികുതി ചുമത്തിയത് ആഗോള വിപണിയിൽ വിൽപനക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

