Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ഭീഷണിയുമായി ട്രംപ്, ഇറാനെ മുഴുവൻ തകർത്തേക്കാം

text_fields
bookmark_border
US President Donald Trump addressing the media on international security policies.
cancel
camera_alt

ഡൊണാൾഡ് ട്രംപ്

തെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രെ ഭീ​ഷ​ണി ക​ടു​പ്പി​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. തെ​ഹ്‌​റാ​ൻ ത​ന്റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ രാ​ജ്യ​ത്തെ​യും ത​ക​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നേ​ക്കാ​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ബുധനാഴ്ച മുതൽ ഇറാൻ വിമാനങ്ങൾക്ക് രാജ്യാന്തര സർവീസ് സമ്പൂർണമായി വിലക്കുമെന്നും ഭീഷണിയുണ്ട്. ഇറാൻ വിമാനങ്ങളുടെ സർവീസിനെ സഹായിച്ചാൽ വിദേശ കമ്പനി​കൾക്കെതിരെയും ഉപരോധമേർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ ഏതുനിമിഷവും വ്യോമപാതകൾ അടച്ചിടാനും വിമാനങ്ങൾ റദ്ദാക്കാനും യാത്ര തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ അമേരിക്കക്കാർ കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അ​തേ​സ​മ​യം, ഇ​റാ​നെ​തി​രെ യു.​എ​സോ സ​ഖ്യ​ക​ക്ഷി​ക​ളോ ‘ഏ​തെ​ങ്കി​ലും തെ​റ്റ്’ വ​രു​ത്തി​യാ​ൽ വേ​ദ​നാ​ജ​ന​ക​മാ​യ തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു.​എ​സ് പു​തി​യ ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​താ​യി ത​ങ്ങ​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജ്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​ഖ്യ രാ​ജ്യ​ങ്ങ​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും മേ​ജ​ർ ജ​ന​റ​ൽ ആ​മി​ർ ഹ​ത്താ​മി വ്യ​ക്ത​മാ​ക്കി.

മി​ഡി​ൽ ഈ​സ്റ്റി​ലെ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് കഴിഞ്ഞ ദിവസം സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രുന്നു. സൗ​ദി അ​റേ​ബ്യ​യും ഇ​റാ​ൻ പി​ന്തു​ണ​ക്കു​ന്ന യ​മ​നി​ലെ ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​തി​വേ​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​തി​നി​ടെ, ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി യു.​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ​റേ​ഷ​ൻ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രി​യ പ​രി​ക്കേ​റ്റു. ക​പ്പ​ൽ അ​ടു​ത്ത തു​റ​മു​ഖ​ത്തേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ണ്ണ​ക്ക​പ്പ​ൽ വാ​ട​ക കു​തി​ച്ചു​യ​രു​ന്നു

ഇ​റാ​ൻ യു​ദ്ധം ആ​ഗോ​ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും എ​ണ്ണ​വി​പ​ണി​യെ​യും ബാ​ധി​ക്കു​ന്ന​തി​നി​ടെ, പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ നി​ന്ന് എ​ണ്ണ ക​യ​റ്റി ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള സൂ​പ്പ​ർ​ടാ​ങ്ക​റു​ക​ളു​ടെ വാ​ട​ക പ്ര​തി​ദി​നം 10 ല​ക്ഷം ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. യ​മ​നി​ലെ ഹൂ​തി​ക​ൾ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​ദ​ൽ പാ​ത​ക​ൾ കു​റ​യു​ക​യാ​ണ്. ടാ​ങ്ക​റു​ക​ളു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വും ഗ​താ​ഗ​ത​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യി എ​ണ്ണ​യു​ടെ ഉ​പ​ഭോ​ക്തൃ​വി​ല​യി​ലും സ​മ്മ​ർ​ദം ഉ​ണ്ടാ​കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump threatens to destroy entire Iran
Next Story