കാനഡക്കെതിരെ നൂറുശതമാനം അധിക നികുതി ഭീഷണിയുമായി ട്രംപ്
text_fieldsമോൺട്രിയൽ: കാനഡക്കെതിരെ നൂറു ശതമാനം അധിക നികുതി ചുമത്തുമെന്ന് ഭീഷണിയുമായി അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായി വ്യാപാര കരാറുണ്ടാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടി.
ചൈനീസ് ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് കടത്തുന്നതിനുള്ള ഒരു പോർട്ടായി മാറാനുള്ള ശ്രമമാണ് കാനഡയുടേതെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്ന് തന്റെ സമൂഹ മാധ്യമത്തിൽ ട്രംപ് കുറിപ്പിട്ടു.
കാനഡ ചൈനയുമായി കരാറിലെത്തുകയാണെങ്കിൽ കാനഡയുടെ എല്ലാ ഉൽപന്നങ്ങൾക്കും നൂറു ശതമാനം അധിക നികുതി ഉടനടി നടപ്പിലാക്കുമെന്നും കനേഡിയൻ പ്രധാന മന്ത്രി കാർണിയെ പ്രൈം മിനിസ്റ്റർ എന്നു വിശേഷിപ്പിക്കാതെ ഗവർണർ എന്ന് വിശേഷിപ്പിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞു.
ട്രംപ് താരിഫ് യുദ്ധം തുടങ്ങുന്നതുതന്നെ കാനഡക്കെതിരെ അധിക നികുതി ചുമത്തിക്കൊണ്ടായിരുന്നു. നോർത്ത് അമേരിക്കൻ വ്യാപാര ഉടമ്പടിയുടെ ഭാഗമായി യു.എസ്-കാനഡ-മെക്സിക്കോ എഗ്രിമെന്റ് ഉണ്ടാക്കുന്നതിന് നേരത്തെ തന്നെ ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

