അടുത്തയാഴ്ചയോടെ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: അടുത്തയാഴ്ചയോടെ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നതിൽ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
ഇസ്രായേൽ സ്ട്രാറ്റജിക് മിനിസ്റ്റർ റോൺ ഡെർമെർ അടുത്തയാഴ്ച യു.എസ് സന്ദർശനം നടത്തുന്നുണ്ട്. ഇതിനിടെ ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളുണ്ടാവുമെന്നാണ് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വിശ്വസ്തനാണ് റോൺ ഡെർമർ.
ഗസ്സയിലെ സാഹചര്യം വളരെ മോശമാണ്. അതിനാലാണ് വലിയ രീതിയിലുള്ള പണം അവിടേക്ക് നൽകുന്നത്. ജനങ്ങൾ ഗുരുതരമായ സാഹചര്യമാണ് ഗസ്സയിൽ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു. ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചവർ മോശം ആളുകളാണെന്നും അവിടത്തെ ഭക്ഷ്യവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
നേരത്തെ ഗസ്സയിലെ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന് 30 മില്യൺ ഡോളർ സഹായം നൽകാൻ യു.എസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഫൗണ്ടേഷന് സഹായം നൽകാനുള്ള തീരുമാനം യു.എസ് എടുത്തത്.
വെള്ളിയാഴ്ച ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 62ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

