Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ് സ്വരം...

ട്രംപ് സ്വരം മയ​പ്പെടുത്തുന്നു; കുടിയേറ്റ വിരുദ്ധ നടപടികളുടെ കേന്ദ്രബിന്ദുവായ ഇമിഗ്രേഷൻ മേധാവി മിനിയാപൊലിസ് വിടുന്നു

text_fields
bookmark_border
ട്രംപ് സ്വരം മയ​പ്പെടുത്തുന്നു; കുടിയേറ്റ വിരുദ്ധ നടപടികളുടെ കേന്ദ്രബിന്ദുവായ ഇമിഗ്രേഷൻ മേധാവി മിനിയാപൊലിസ് വിടുന്നു
cancel
Listen to this Article

വാഷിങ്ടൺ: അക്രമാസക്ത ഇടപെടലുകളുടെ പേരിൽ ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വി​രുദ്ധ നടപടികളുടെ കേന്ദ്ര ബിന്ദുവായി മാറിയ യു.എസ് ഇമിഗ്രേഷൻ മേധാവി ഗ്രിഗറി ബോവിനോ മിനിയാപൊലിസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മിനിയാപൊലിസിൽ രണ്ടു യു.എസ് പൗരൻമാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനുശേഷം ട്രംപിനെതിരായ ജനകീയ രോഷം കടുത്തിരുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ ഫെഡറൽ ഓഫിസർമാർ രണ്ടാമത്തെ യു.എസ് പൗരനെ വെടിവച്ചുകൊന്നതിനെത്തുടർന്ന് വൈറ്റ് ഹൗസ് അതിന്റെ സ്വരത്തിൽ മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് അതിർത്തി പട്രോൾ കമാൻഡർ ഗ്രിഗറി ബോവിനോയുടെ പിൻവലിക്കലിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇയാൾ പോകുമ്പോൾ പകരം എത്തുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബോർഡർ സാറി’ലെ ടോം ഹോമാൻ ആണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം നഗരത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ട്രംപിന്റെ തീരുമാനം രാജ്യവ്യാപകമായുള്ള കുടിയേറ്റ നിയന്ത്രണത്തിൽ കൂടുതൽ ആക്രമണാത്മകമായ ഫെഡറൽ നടപടി പിൻവലിക്കാനുള്ള ഭരണകൂടത്തിന്റെ താൽപര്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ, ഈ പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും ഇമിഗ്രേഷൻ റെയ്ഡുകൾ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

നേതൃ മാറ്റത്തിനും ഫെഡറൽ ഏജന്റുമാരുടെ എണ്ണം കുറക്കുന്നതിനും പുറമെ, ട്രംപ് ഭരണകൂടം സ്വരത്തിലും തന്ത്രങ്ങളിലും മാറ്റം വരുത്തുന്നതിന്റെ മറ്റ് സൂചനകളും സമീപ ദിവസങ്ങളിൽ കാണപ്പെട്ടു. ഡെമോക്രാറ്റിക് സിറ്റി-സ്റ്റേറ്റ് ഉദ്യോഗസ്ഥരുമായി ട്രംപ് ഫോൺ സംഭാഷണങ്ങൾ നടത്തി. ശനിയാഴ്ചത്തെ ദുരന്തത്തിന് ഇരയെ കുറ്റപ്പെടുത്താൻ ശ്രമിച്ച ട്രംപിന്റെ ചില ഉന്നത സഹായികൾ ഉപയോഗിച്ച ഭാഷ പ്രസിഡന്റ് സ്വയം ഒഴിവാക്കി.

പ്രതിപക്ഷ ഡെമോക്രാറ്റുകൾക്കൊപ്പം ചില പ്രമുഖ റിപ്പബ്ലിക്കൻമാരിൽ നിന്നും സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം ഉയരുന്നതിനാൽ ട്രംപ് ഭരണകൂടം സമ്മർദത്തിലാണ്. തിങ്കളാഴ്ച, സംസ്ഥാന ഗവർണറാകാനുള്ള മൽസരത്തിൽനിന്ന് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പിന്മാറി. മിനസോട്ടയിലെ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനെ ‘ലഘൂകരിക്കാനാവാത്ത ദുരന്തം’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpimmigration lawMinneapolis Shootinganti immigrant riots
News Summary - Trump softens tone; immigration chief at center of anti-immigrant crackdown leaves Minneapolis
Next Story