Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലളിതമാക്കണോ കഠിനമാക്കണോ'; ഇറാന്‍റെ കാര്യത്തിൽ യു.എസ് തീരുമാനമെടുക്കുമെന്ന് ട്രംപ്

text_fields
bookmark_border
ലളിതമാക്കണോ കഠിനമാക്കണോ; ഇറാന്‍റെ കാര്യത്തിൽ യു.എസ് തീരുമാനമെടുക്കുമെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ഇറാന്‍റെ കാര്യം ലളിതമാക്കണോ കഠിനമാക്കണോ എന്ന് യു.എസ് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ "നാമാവശേഷമായി" എന്നും ട്രംപ് അവകാശപ്പെട്ടു. "ഇറാനെക്കുറിച്ച് ഞാൻ എടുക്കേണ്ട ഒരു തീരുമാനമുണ്ട്. ഇറാൻ തകർന്നടിഞ്ഞിരിക്കുകയാണ്. അതിനാൽ ഇവിടെയുള്ള ഒരേയൊരു ചോദ്യം, ഇത് ലളിതമായിരിക്കുമോ അതോ കഠിനമായ രീതിയിലായിരിക്കുമോ എന്നത് മാത്രമാണ്. ഞങ്ങൾ അത് എളുപ്പമുള്ള രീതിയിലോ കഠിനമായ രീതിയിലോ ആക്കും"- വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ ഇറാനെതിരെ വരാനിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. അതേസമയം സാഹചര്യം അനുകൂലമായി പുരോഗമിക്കുകയാണെന്നും ഇറാന്‍റെ നില പരുങ്ങലിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം "വളരെ വേഗം" അവസാനിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. സംഘർഷം അവസാനിച്ചുകഴിഞ്ഞാൽ എണ്ണവില കുത്തനെ ഇടിയുമെന്ന് പ്രവചിച്ച അദ്ദേഹം, സാമ്പത്തികമായും സൈനികമായും ടെഹ്‌റാൻ്റെ നില വളരെ മോശമായിരിക്കുകയാണെന്നും വ്യക്തമാക്കി.

ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെതിരെ 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന പേരിൽ വ്യോമാക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്കും നേരെ പ്രത്യാക്രമണം നടത്തുകയായിരുന്നു. ആഗോള എണ്ണ വിപണിയുടെ 20 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്കും അവർ അടച്ചുപൂട്ടി. ഇത് കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നിരവധി ചർച്ചകൾ നടന്നു. ജൂൺ 17-ന് യു.എസും ഇറാനും 14 ഇന താൽക്കാലിക വെടിനിർത്തൽ ധാരണയിൽ എത്തിയെങ്കിലും, ധാരണയിലെ ഉപാധികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ ഇരു രാജ്യങ്ങളും കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trump says us will decide on iran either the easy way or hard way
Next Story