Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാന്‍റെ എ​ണ്ണ...

ഇ​റാന്‍റെ എ​ണ്ണ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് ദ്വീപിൽ ആക്രമണം നടത്തിയതായി ട്രംപ്

text_fields
bookmark_border
ഇ​റാന്‍റെ എ​ണ്ണ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് ദ്വീപിൽ ആക്രമണം നടത്തിയതായി ട്രംപ്
cancel

തെഹ്‌റാന്‍: ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി നടക്കുന്ന ഖാരിജ് ദ്വീപിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഖാരിജ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കയറ്റുമതി ടെർമിനലായി പ്രവർത്തിക്കുന്ന ദ്വീപാണ് ഖാരിജ്.

ഇ​റാ​ൻ തീ​ര​ത്തു​നി​ന്ന് 25 കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ​യു​ള്ള ഖാ​രി​ജ് ദ്വീ​പി​ലാ​ണ് രാ​ജ്യ​ത്തെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൈ​പ്പു​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ​വെ​ച്ചാ​ണ് ക​പ്പ​ലു​ക​ളി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തും. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ‘അ​മോ​കോ’ സ്ഥാ​പി​ച്ച പൈ​​പ് ലൈ​നു​ക​ൾ 1979ലെ ​വി​പ്ല​വ​കാ​ല​ത്ത് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ൻ തീ​ര​ങ്ങ​ളി​ലേ​റെ​യും ക​പ്പ​ലു​ക​ള​ടു​പ്പി​ക്കാ​നാ​വാ​ത്ത​വി​ധം ആ​ഴം കു​റ​ഞ്ഞ​തോ എ​ക്ക​ൽ നി​റ​ഞ്ഞ​തോ ആ​ണെ​ങ്കി​ൽ ഖാ​രി​ജി​ലേ​ത് ആ​ഴം കൂ​ടി​യ​വ​യാ​ണ്. ശ​രാ​ശ​രി 13 ല​ക്ഷം മു​ത​ൽ 16 ല​ക്ഷം വ​രെ എ​ണ്ണ പ്ര​തി​ദി​നം ഇ​വി​ടെ​നി​ന്ന് ക​യ​റ്റി​പ്പോ​കു​ന്നു​ണ്ട്. ഖാ​രി​ജി​ൽ 1.80 കോ​ടി ബാ​ര​ൽ ക​രു​ത​ൽ ​ശേ​ഖ​ര​മാ​യും സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്.

തെ​ളി​യി​ക്ക​പ്പെ​ട്ട ആ​ഗോ​ള എ​ണ്ണ ശേ​ഖ​ര​ത്തി​ന്റെ 11.8 ശ​ത​മാ​ന​വും സ്വ​ന്ത​മാ​യു​ള്ള ഇ​റാ​ന്റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് ദ്വീ​പ് ല​ക്ഷ്യ​മി​ട്ടാ​ൽ ആ ​രാ​ജ്യ​ത്തു​നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​ല​ക്കും. അ​തോ​ടെ റോ​​ക്ക​റ്റ് ക​ണ​ക്കെ എ​ണ്ണ​വി​ല കു​തി​ക്കു​മെ​ന്നു​റ​പ്പ്. ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്ന എ​ണ്ണ​വി​ല ഒ​റ്റ​യ​ടി​ക്ക് 150 ഡോ​ള​റും പി​ന്നി​ട്ട് കു​തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsDonald TrumpUS Attack on IranUS Iran War
News Summary - Trump says US struck Iran's Kharg Island
Next Story