ട്രംപിന് ജന്മദിനാശംസ അറിയിച്ച് പുടിൻ; ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും
text_fieldsവാഷിങ്ടൺ: 79ാം ജന്മദിനത്തിൽ ഡോണാൾഡ് ട്രംപിന് ആശംസ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ. ട്രംപ് തന്നെയാണ് പുടിൻ ആശംസ അറിയിച്ച വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ആശംസകൾ അറിയിച്ചതിനൊപ്പം ഇറാൻ പ്രശ്നവും തങ്ങൾ ചർച്ച ചെയ്തുവെന്ന് ട്രംപ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. ഡോണൾഡ് ട്രംപിനെ പോലെ തന്നെ ഇറാൻ-ഇസ്രായേൽ സംഘർഷം ലഘൂകരിക്കണമെന്ന് പുടിനും ആവശ്യപ്പെട്ടുവെന്നാണ് വിവരം.
ട്രംപിന് ആശംസകളുമായി വൈറ്റ്ഹൗസും രംഗത്തെത്തി. ഭയമില്ലാത്ത ദേശസ്നേഹിക്ക് ആശംസകളെന്നാണ് വൈറ്റ് ഹൗസ് എക്സിൽ ട്രംപിന് ആശംസകൾ നേർന്ന് കുറിച്ചത്. അമേരിക്കയെ അതിന്റെ സുവർണകാലഘട്ടത്തിലേക്ക് നയിക്കുന്ന പ്രസിഡന്റാണ് ട്രംപെന്നും ആശംസ സന്ദേശത്തിൽ വൈറ്റ്ഹൗസ് വ്യക്തമാക്കി.
പിറന്നാൾ ദിനത്തിൽ വലിയ സൈനിക പരേഡ് നടത്തി ശക്തിതെളിയിക്കാനാണ് ട്രംപിന്റെ പദ്ധതി. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡുകളിലൊന്ന് നടത്താനാണ് യു.എസ് പ്രസിഡന്റ് ഒരുങ്ങുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം പേർ പരേഡ് വീക്ഷിക്കാനായി എത്തുമെന്നാണ് സൂചന.
ഏകദേശം 45 മില്യൺ ഡോളർ ചെലവഴിച്ചാണ് പരേഡ് നടത്തുന്നത്. ഇതിനെതിരെ യു.എസിലെ വിവിധയിടങ്ങളിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

