Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെൻസൻ ഹുവാങ്ങിനായി ട്രംപ് നേരിട്ട് ഇടപെട്ടു; വാൻസിനെ മധ്യസ്ഥനാക്കി: ദേശീയ സുരക്ഷക്ക് ഭീഷണിയില്ലെന്നും ഭരണകൂടത്തിന്റെ ഉറപ്പ്

text_fields
bookmark_border
ജെൻസൻ ഹുവാങ്ങിനായി ട്രംപ് നേരിട്ട് ഇടപെട്ടു; വാൻസിനെ മധ്യസ്ഥനാക്കി: ദേശീയ സുരക്ഷക്ക് ഭീഷണിയില്ലെന്നും ഭരണകൂടത്തിന്റെ ഉറപ്പ്
cancel

വാഷിങ്ടൺ: ചൈനീസ് ചാരവനിതയുമായുള്ള അവിഹിത ബന്ധത്തെത്തുടർന്ന് പുറത്തുപോയ ടെക് എക്സിക്യൂട്ടീവ് ജെൻസൻ ഹുവാങ്ങിനെ എൻവിഡിയയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തിപരമായി ഇടപെട്ടതായി റിപ്പോർട്ടുകൾ. ഹുവാങ്ങിനെ തിരിച്ചെത്തിക്കാനായി കമ്പനി ബോർഡുമായി ചർച്ച നടത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ നിയോഗിച്ചിരുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹുവാങ്ങിന്റെ തിരിച്ചുവരവ് യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥർ എൻവിഡിയയ്ക്ക് ഉറപ്പ് നൽകി.

തിങ്കളാഴ്ചയാണ് 63-കാരനായ ഹുവാങ്ങിനെ എൻവിഡിയ സി.ഇ.ഒ. ആയി പുനർനിയമിച്ചത്. ഹുവാങ്ങുമായുള്ള ചർച്ചകൾക്കും മുതിർന്ന യു.എസ്. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ചൈനയുമായി ബന്ധമുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിലെ മുൻ എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻവിഡിയ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് ഈ മാസം 12-ന് ഹുവാങ് സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞത്. ഇതിന് പിന്നാലെ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന് ട്രംപ് അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ബോർഡ് നേരത്തെ തള്ളുകയായിരുന്നു. ഇതിൽ നിന്നുള്ള നാടകീയമായ മലക്കംമറിച്ചിലായിരുന്നു പുതിയ നീക്കം.

ജെൻസൻ ഹുവാങ്ങിനെ തിരികെ എത്തിക്കാൻ ഇരു വിഭാഗവുമായി ചർച്ച നടത്താൻ വാൻസിനെ ട്രംപ് നിയോഗിച്ചതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ടെക് എക്സിക്യൂട്ടീവ് യാതൊരു തെറ്റും ചെയ്തതായി തെളിവില്ലെന്നും യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയുടെ ഓഹരികൾ ഇടിയുകയും വിപണി സമ്മർദ്ദത്തിലാകുകയും ചെയ്തതോടെ, ഹുവാങ്ങിനെ പുനർനിയമിക്കുന്നതിൽ പ്രസിഡന്റ് ശക്തമായി ഇടപെടുകയായിരുന്നുവെന്ന് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.

സിലിക്കൺ വാലിയിൽ ദീർഘകാല ബന്ധങ്ങളുള്ള വാൻസ്, വാരാന്ത്യത്തിൽ ഹുവാങ്ങുമായി സംസാരിക്കുകയും നിലപാട് പുനഃപരിശോധിക്കാൻ ബോർഡിൽ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. ഹുവാങ്ങിനെ ദേശീയ സുരക്ഷാ ഭീഷണിയായി ഭരണകൂടം കണക്കാക്കുന്നില്ലെന്നും അദ്ദേഹം ക്രിമിനൽ പ്രോസിക്യൂഷൻ നേരിടുന്നില്ലെന്നുമായിരുന്നു വാൻസ് കമ്പനിക്ക് മുന്നിൽവെച്ച ഉറപ്പുകൾ എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും എൻവിഡിയയിലെ ഉന്നതരും അടങ്ങുന്ന ചെറിയ സംഘത്തിന് മാത്രമായി ഒതുങ്ങുന്നതായിരുന്നു ചർച്ച. ഞായറാഴ്ച രാത്രിയോടെ ഒരു ധാരണയിലെത്തി. പിന്നീട് ഹുവാങ്ങിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച് തിങ്കളാഴ്ച എൻവിഡിയയും ട്രംപും ഏകോപിപ്പിച്ച പ്രഖ്യാപനങ്ങൾ നടത്തി. ഇത് കമ്പനിയുടെ ഓഹരികളിൽ കുത്തനെയുള്ള മുന്നേറ്റത്തിന് കാരണമായി. എൻവിഡിയയുടെ നേതൃത്വത്തിൽ ഇരിക്കേണ്ടത് ഹുവാങ്ങാണെന്ന് താൻ വിശ്വസിച്ചിരുന്നതായി പറഞ്ഞുകൊണ്ട് ട്രംപ് പിന്നീട് തന്റെ ഇടപെടലിനെ ന്യായീകരിച്ചു. "കമ്പനി നടത്തേണ്ടത് അദ്ദേഹമാണെന്ന് ഞാൻ കരുതി, ഇതിന് ഇത്തരമൊരു സ്വാധീനം ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു," അദ്ദേഹം 'ടൈംസി'നോട് പറഞ്ഞു. "യഥാർത്ഥത്തിൽ ഇങ്ങനെയൊന്ന് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഓഹരി ഉയർന്നു," പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഹുവാങ്ങിന്റെ പുനർനിയമനത്തെ പിന്തുണയ്ക്കുന്നതിന് മുമ്പ് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി തേടിയിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജയ് ക്ലേട്ടണും വിഷയം പരിശോധിച്ചതായും, എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന ആരോപണവുമായി ഹുവാങ്ങിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് അവർ തനിക്ക് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ഹുവാങ്ങിന്റെ തിരിച്ചുവരവിനെ ദേശീയ സുരക്ഷാ ആശങ്കയായി കാണാൻ ഭരണകൂടത്തിന് യാതൊരു കാരണമില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഭ്യന്തര അന്വേഷണം തുടരുമെന്നും ഹുവാങ് അതിനോട് സഹകരിക്കുമെന്നും ബോർഡ് സൂചിപ്പിച്ചു. വിശാലമായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ഒരു അളവുകോലായി ട്രംപ് എൻവിഡിയയുടെ പ്രകടനത്തെ കൂടുതലായി കാണുന്നു..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump pulls strings, Vance steps in to bring Jensen Huang back to Nvidia
Next Story