െവർച്വൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വെർച്വൽ സംവാദത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംവാദം വെർച്വലാക്കാനുള്ള ശ്രമത്തിലാണെന്ന് ഡിബേറ്റ് കമീഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിെൻറ പ്രതികരണം.
ഫോക്സ് ബിസിനസ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ വെർച്വൽ സംവാദം അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. വെർച്വൽ സംവാദത്തിലൂടെ സമയം കളയാനില്ലെന്നും ചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തമ്മിലുള്ള മൂന്നാമത്തെ സംവാദം ഒക്ടോബർ 15ന് മിയാമിയിലാണ് നടക്കുന്നത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെർച്വലായി സംവാദം നടത്താനാണ് ആലോചന നടക്കുന്നത്. ട്രംപിന് പിന്നാലെ വൈറ്റ് ഹൗസിെല നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

