ഇറാൻ ആക്രമണത്തിന് ട്രംപ് അനുമതി നൽകി; അന്തിമ ഉത്തരവ് ഇറക്കിയില്ല
text_fieldsവാഷിങ്ടൺ: ഇറാൻ ആക്രമണത്തിന് ട്രംപ് അനുമതി നൽകിയെങ്കിലും അവസാന നിമിഷം അന്തിമ ഉത്തരവ് ഇറക്കുന്നതിൽ നിന്നും യു.എസ് പ്രസിഡന്റ് പിന്മാറുകയായിരുന്നു. യു.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കൊടുവിൽ ഇറാനെ ആക്രമിക്കാൻ ട്രംപ് അനുമതി നൽകിയത്.
എന്നാൽ, അവസാനനിമിഷം ഇറാന് ആണവപദ്ധതിയിൽ നിന്നും പിന്മാറാൻ ട്രംപ് ഒരവസരം കൂടി നൽകുകയായിരുന്നുവെന്ന് വാൾട്ട് സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് താൻ ചിലപ്പോൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ഒരാഴ്ചക്കുള്ളിൽ വലിയ കാര്യം സംഭവിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ ഒരു തരത്തിലുള്ള ഭീഷണിയും വേണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടൽ പരിഹരിക്കാന്‍ പറ്റാത്ത ദോഷത്തിനു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് ഖാംനഈ ലോകത്തെ അഭിസംബോധന ചെയ്തത്. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ല’, ഖാംനഈ വ്യക്തമാക്കി. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും യു.എസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

