പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും കൃത്രിമം ആരോപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും കൃത്രിമം ആരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജോ ബൈഡെൻറ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ജോർജിയയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
സെനറ്റ് തെരഞ്ഞെടുപ്പിെൻറ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ച ജോർജിയയിൽ യഥാർഥത്തിൽ ജയിച്ചത് താനാണെന്ന ട്രംപിെൻറ പ്രസ്താവന കരഘോഷത്തോടെയാണ് അണികൾ സ്വീകരിച്ചത്.
ജനുവരി അഞ്ചിന് നടക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങൾ വോട്ടുചെയ്തില്ലെങ്കിൽ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

