ചർച്ച വിജയം; കാനഡക്കെതിരെ ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ മരവിപ്പിച്ചു
text_fieldsവാഷിംഗ്ടൺ: കാനഡക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
നേരത്തെ, മയക്കുമരുന്നു വ്യാപനം നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ അടിയന്തരമായി 10,000 സൈനികരെ വിന്യസിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സമ്മതിച്ചതിനെത്തുടര്‍ന്ന് മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം ഒരുമാസത്തേക്ക് മരവിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
മെക്സിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചുവെന്ന് സമൂഹിക മാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ വിദേശ, ധനകാര്യ, വാണിജ്യ സെക്രട്ടറിമാര്‍ മെക്സിക്കന്‍ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ രൂപപ്പെടുന്നതിനു കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ മെക്സികോയും കാനഡയും രംഗത്തെത്തിയിരുന്നു. ഇറക്കുമതി ചെയ്യുന്ന യു.എസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കയാണ്. ട്രംപിന്റെ നടപടിക്കെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിരിക്കുകയാണ്.
യു.എസ്. നീക്കം ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടൻ വിലയിരുത്തുന്നു. യൂറോപ്പ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്കും ചുങ്കം ചുമത്തുമെന്നും ട്രപ് ഇന്നലെ പറഞ്ഞിരുന്നു. ഒരു രാജ്യത്തിന് മുന്നിലും തലതാഴ്ത്തില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം. അധിക നികുതി കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് ഷെയിൻബോം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

