Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-പാക് വെടിനിർത്തൽ മാത്രം മതിയായിരുന്നു തനിക്ക് നോബൽ സമാധാന പുരസ്കാരം നേടാനെന്ന് ട്രംപ്

text_fields
bookmark_border
ഇന്ത്യ-പാക് വെടിനിർത്തൽ മാത്രം മതിയായിരുന്നു തനിക്ക് നോബൽ സമാധാന പുരസ്കാരം നേടാനെന്ന് ട്രംപ്
cancel

വാഷിങ്ടൺ: താൻ പരിഹരിച്ചതായി അവകാശപ്പെടുന്ന എട്ട് യുദ്ധങ്ങളിൽ ഇന്ത്യ-പാകിസ്താൻ സംഘർഷവും വീണ്ടും എടുത്തുപറഞ്ഞ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ സംഘർഷം പരിഹരിക്കുന്നതിൽ താൻ വഹിച്ച പങ്കു മാത്രം നോബൽ പുരസ്കാരം നേടാൻ ആവശ്യമായതിനേക്കാൾ വളരെ കൂടുതലാണെന്ന് എന്ന് ട്രംപ് അവകാശപ്പെട്ടു.

2026ലെ നോബൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജ നവി പിള്ളക്ക് നൽകിയ നോബൽ കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിച്ചതിന് തനിക്ക് നോബൽ ലഭിക്കാൻ അർഹതയുണ്ടെന്ന വാദം ട്രംപ് വീണ്ടും ആവർത്തിച്ചത്.

"താൻ സഹായിച്ച രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും നോർവീജിയൻ നോബൽ കമ്മിറ്റിക്ക് കത്തുകൾ അയച്ചു. ഇപ്പോൾ ഇതാ ഇറാൻ, റഷ്യ/യുക്രെയ്ൻ എന്നീ രണ്ട് യുദ്ധങ്ങൾ കൂടി പരിഹരിക്കാൻ പോകുന്നു," ട്രംപ് കുറിച്ചു.

കംബോഡിയ - തായ്‌ലൻഡ്, കൊസോവോ - സെർബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ - റുവാണ്ട, പാകിസ്ഥാൻ - ഇന്ത്യ, ഇസ്രായേൽ - ഇറാൻ, ഈജിപ്ത് - എത്യോപ്യ, അർമേനിയ - അസർബൈജാൻ, ഇസ്രായേൽ - ഹമാസ് എന്നിവയാണ് ട്രംപ് പട്ടികപ്പെടുത്തിയ എട്ട് യുദ്ധങ്ങൾ. യാഥാർഥത്തിൽ, എനിക്ക് 1 അല്ല, 8 നോബൽ സമാധാന പുരസ്കാരങ്ങൾ ലഭിക്കണമായിരുന്നുവെന്നാണ് ട്രംപിന്‍റെ അവകാശ വാദം.

ട്രംപിന്‍റെ നോബൽ സമാധാന പുരസ്കാരത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യ-പാകിസ്താൻ വെടിനിർത്തലുമായി ബന്ധപ്പെട്ട ട്രംപിന്‍റെ അവകാശവാദങ്ങളെ ഇന്ത്യ തുടക്കത്തിൽ തന്നെ തള്ളിക്കളഞ്ഞതാണ്. സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ കൗണ്ടർപാർട്ടുമായി ബന്ധപ്പെട്ടതിന് ശേഷമാണ് 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് വെടിനിർത്തൽ ധാരണയായതെന്നാണ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരതാവളങ്ങൾ തകർക്കുന്നതിനായി കഴിഞ്ഞ മേയ് 7നാണ് പാകിസ്താനിലും പാക് അധീന ജമ്മു കശ്മീരിലും ഉള്ള ഭീകരവാദ കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പ്രധാന ഭീകര താവളങ്ങൾ തകർത്ത ശക്തമായ ഇന്ത്യൻ പ്രത്യാക്രമണങ്ങളെത്തുടർന്ന്, പാകിസ്താന്‍റെ ഔദ്യോഗിക അഭ്യർഥന മാനിച്ചാണ് മേയ് 10ന് ഈ സൈനിക നടപടി താത്കാലികമായി നിർത്തിവെച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trump on nobel announcement
Next Story