നിന്ദ്യമായ മരണത്തിൽ നിന്ന് ഖാംനഈയെ രക്ഷിച്ചു; ആണവപദ്ധതി വീണ്ടും തുടങ്ങിയാൽ ഇറാനിൽ ബോംബിടും -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖാംനഈക്കെതിരെ വീണ്ടും വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവപദ്ധതികൾ വീണ്ടും തുടങ്ങിയാൽ ഇറാനിൽ ബോംബിടുമെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു വിമർശനം.
നിന്ദ്യമായ വൃത്തികെട്ട മരണത്തിൽ നിന്നും ഖാംനഈയെ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന് യുദ്ധവിജയമുണ്ടായെന്ന ഖാംനഈയുടെ അവകാശവാദം വെറും നുണയാണെന്നും ട്രംപ് പറഞ്ഞു. ഖാംനഈയുടെ രാജ്യം നശിപ്പിക്കപ്പെട്ടു. മൂന്ന് ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കപ്പെട്ടു. ഖാംനഈ എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഇസ്രായേലിനെയോ യു.എസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ അനുവദിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആണവപദ്ധതികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇനിയും ഇറാനെ ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇറാനിൽ പരിശോധനകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന 12 ദിന യുദ്ധത്തിൽ അവസരം ലഭിച്ചിരുന്നെങ്കിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേൽ വധിക്കുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ അത്തരത്തിലൊരു ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ല. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്സ് കാൻ പബ്ലിക് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

