Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ട്രംപ് പൂർണമായും തകർന്നു'; ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് വൈറൽ, 7 കോടി കാഴ്ചക്കാർ

text_fields
bookmark_border
Donald Trump, Xi Jinping
cancel
camera_alt

ഡോണൾഡ്  ട്രംപ്, ഷി ജിൻപിങ് 

ബെയ്‌ജിങ്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ ട്രംപിനെതിരെ ഹാഷ്ടാഗ് വൈറലായി. ‘ട്രംപ് ടോട്ടൽ ഡിഫീറ്റ്’ എന്ന ഹാഷ്ടാഗിന് ബുധനാഴ്ച വൈകുന്നേരത്തോടെ ഏഴ് കോടിയിലധികം കാഴ്ചക്കാർ.

അമേരിക്കൻ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നേരത്തേ ഉണ്ടായ ധാരണകൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുനേതാക്കളും തമ്മിലുള്ള മൂന്നാമത്തെ ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈനയുടെ പ്രതികരണം.

ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) മുദ്രാവാക്യം വെറും വാക്കായി മാറിയെന്നും വികാരമുണർത്തലും ഭിന്നിപ്പും അടിസ്ഥാനമാക്കിയുള്ള ഭരണം സുസ്ഥിരമല്ലെന്നും വെയ്‌ബോയിലെ ഒരു പ്രമുഖ ഉപയോക്താവ് കുറിച്ചു.

അതേസമയം, അമേരിക്കയുമായുള്ള ബന്ധത്തിൽ സഹകരണം വ്യാപിപ്പിക്കാനും പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, പരസ്പര നേട്ടം എന്നിവ അടിസ്ഥാനമാക്കിയുള്ള ബന്ധം കെട്ടിപ്പടുക്കാനുമാണ് ചൈനയുടെ ലക്ഷ്യമെന്ന് മാവോ നിങ് പറഞ്ഞു.

അമേരിക്കൻ കോൺഗ്രസിൽ ചൈനക്കെതിരായ നിലപാടുകൾ ശക്തമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സമ്മർദമുണ്ടാക്കാമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ, വർഷങ്ങളായുള്ള വ്യാപാരയുദ്ധങ്ങൾക്കുശേഷം രൂപപ്പെട്ട പുതിയ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നാണ് ചൈനയിലെ വിദഗ്ധരുടെ അഭിപ്രായം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - “Trump Is Completely Defeated”; Hashtag Goes Viral on Chinese Social Media, Garnering 70 Million Views.
Next Story