Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധികാരമേറ്റതിന് പിന്നാലെ നെതന്യാഹുവിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

text_fields
bookmark_border
ഫെബ്രുവരി നാലിന് വൈറ്റ് ഹൗസിൽ ചർച്ച
അധികാരമേറ്റതിന് പിന്നാലെ നെതന്യാഹുവിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്
cancel

വാഷിങ്ടൺ: അധികാരമേറ്റതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചക്കൊരുങ്ങി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ട്രംപ് ഭരണകൂടം ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരി നാലിന് വൈറ്റ് ഹൗസിൽ ചർച്ചക്കായാണ് ക്ഷണം. ട്രംപിന്‍റെ രണ്ടാമൂഴത്തിൽ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നെതന്യാഹു. നെതന്യാഹുവുമായി അധികം വൈകാതെ സംസാരിക്കുമെന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാതെ നേരത്തെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി ട്രംപ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച. ഈജിപ്തും ജോർദാനും ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എന്നാൽ, പദ്ധതിയോട് സഹകരിക്കില്ലെന്ന് ജോർദാനും ഈജിപ്തും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump invites Netanyahu to meet at White House next week
Next Story