Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന കൊ​ടു​ങ്കാ​റ്റ്...

ചൈ​ന കൊ​ടു​ങ്കാ​റ്റ് സൃ​ഷ്ടി​ക്കു​മെ​ന്ന് ട്രം​പ് ഭ​യ​ന്നു

text_fields
bookmark_border
Donald Trump
cancel
Listen to this Article

വാ​ഷി​ങ്ട​ൺ: യു.​എ​സി​നെ ആ​ക്ര​മി​ക്കാ​ൻ മ​നു​ഷ്യ​നി​ർ​മി​ത കൊ​ടു​ങ്കാ​റ്റു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ചൈ​ന​ക്ക് ക​ഴി​യു​മോ​യെ​ന്ന് യു.​എ​സ് മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചോ​ദി​ച്ചി​രു​ന്ന​താ​യി സ​ഹാ​യി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. റോ​ളി​ങ് സ്റ്റോ​ൺ മാ​സി​ക​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. കൃ​ത്രി​മ കൊ​ടു​ങ്കാ​റ്റ് സൃ​ഷ്ടി​ച്ച് ചൈ​ന യു.​എ​സി​ൽ വ​ൻ നാ​ശം വി​ത​ക്കു​മെ​ന്ന് ട്രം​പ് ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യി പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് റോ​ളി​ങ് സ്റ്റോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ലി​യ കൊ​ടു​ങ്കാ​റ്റു​ക​ളെ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നോ​ട് ഇ​ട​ക്കി​ടെ ചോ​ദി​ച്ചി​രു​ന്ന​താ​യി സ​ഹാ​യി​ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.

ട്രം​പി​ന്റെ ചോ​ദ്യ​ത്തി​നു​പി​ന്നാ​ലെ 'ഹ​രി​കെ​യ്ൻ ഗ​ൺ' എ​ന്ന പ്ര​യോ​ഗം ത​ന്നെ ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി. അ​ദ്ദേ​ഹം ത​മാ​ശ പ​റ​യു​ക​യാ​ണോ അ​തോ പ​രി​ഹ​സി​ക്കു​ക​യാ​ണോ എ​ന്ന് ഒ​രു​നി​മി​ഷം ശ​ങ്കി​ച്ചി​രു​ന്നു. ചൈ​ന ആ​ക്ര​മി​ച്ചാ​ൽ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. 2019ൽ ​യു.​എ​സി​ൽ വ​ൻ നാ​ശം​വി​ത​ച്ച ഡോ​റി​യാ​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ​വ്ര​ത കു​റ​ക്കാ​ൻ സ​ഹാ​യി​ക​ളോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്ക് കൊ​ടു​ങ്കാ​റ്റി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന് ട്രം​പ് വി​ശ്വ​സി​ച്ചി​രു​ന്നു​വ​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USDonald TrumpChinahurricanes
News Summary - Trump inquired if China could make hurricanes to harm US
Next Story