Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​സെനറ്റിൽ ട്രംപി​െൻറ...

​സെനറ്റിൽ ട്രംപി​െൻറ ഇംപീച്ച്​മെൻറ്​ വിചാരണ തുടങ്ങി

text_fields
bookmark_border
​സെനറ്റിൽ ട്രംപി​െൻറ ഇംപീച്ച്​മെൻറ്​ വിചാരണ തുടങ്ങി
cancel

വാഷിങ്​ടൺ: യു.എസ്​ മുൻപ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരായ ഇംപീച്ച്​മെൻറ്​ പ്രമേയത്തിൽ സെനറ്റിൽ വോ​ട്ടെടുപ്പ്​ തുടങ്ങി. അറ്റോണിമാരായ ബ്രൂസ്​ എൽ. കാസ്​റ്റർ ജൂനിയർ, ഡേവിഡ്​ ഷോയൻ എന്നിവരാണ്​ ട്രംപിനെ പ്രതിനിധീകരിച്ച്​ സെനറ്റിലെത്തിയത്​.

അധികാരമൊഴിഞ്ഞതിനാൽ ​ട്രംപിനെ ഇംപീച്ച്​മെൻറ്​ ചെയ്യാൻ നിയമസാധുതയില്ലെന്നാണ്​ അറ്റോണിമാരുടെ വാദം. അതിനാൽ ഇംപീച്ച്​മെൻറ്​ ട്രംപി​െൻറ ആവിഷ്​കാര സ്വാതന്ത്ര്യത്തിന്​ വെല്ലുവിളിയാണെന്നും അവർ വാദിക്കുന്നു. ജനുവരി ആറിന്​ കാപിറ്റൽ ഹിൽ മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ അനുയായികളെ പ്രേരിപ്പിച്ചതിനാണ് ജനപ്രതിനിധി സഭ ട്രംപി​െനതിരെ ഇംപീച്ച്​മെൻറ്​ പ്രമേയം കൊണ്ടുവന്നത്​. ഡെമോക്രാറ്റിക്​ പാർട്ടിക്ക്​ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ പ്രമേയം പാസാക്കുകയും ചെയ്​തു. 10 റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന്​ എതിരായാണ്​ അന്ന്​ വോട്ട്​ ചെയ്​തത്​.

ജനുവരി 25നാണ്​ ഇംപീച്ച്​മെൻറ്​ സെനറ്റി​െൻറ പരിഗണനയിൽവന്നത്​. ഫെബ്രുവരി ഒമ്പതിന്​ നടപടിക്രമങ്ങൾ തുടങ്ങാനായിരുന്നു റിപ്പബ്ലിക്കൻ അംഗങ്ങളുടെ തീരുമാനം.

ഇംപീച്ച്​മെൻറ്​ പാസാക്കാൻ സെനറ്റിൽ മൂന്നിൽ രണ്ട്​ അംഗങ്ങളുടെ പിന്തുണ വേണം. നിലവിൽ ഡെമോക്രാറ്റിക്​-റിപ്പബ്ലിക്കൻ അംഗങ്ങൾക്ക്​ തുല്യപ്രാതിനിധ്യമാണ്​. 17 റി​പ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇംപീച്ച്​മെൻറ്​ നടപ്പാകൂ. അത്​ സംഭവിക്കില്ലെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USDonald Trump
News Summary - trump impeachment followup
Next Story