Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കക്ക് 250 വയസ്സ്: ട്രംപിന്റെ ചിത്രമുള്ള പ്രത്യേക ഒരു ഡോളർ നാണയം പുറത്തിറക്കി; നിയമസാധുതയിൽ വിവാദം

text_fields
bookmark_border
അമേരിക്കക്ക് 250 വയസ്സ്: ട്രംപിന്റെ ചിത്രമുള്ള പ്രത്യേക ഒരു ഡോളർ നാണയം പുറത്തിറക്കി; നിയമസാധുതയിൽ വിവാദം
cancel

വാഷിങ്ൺ: അമേരിക്കയുടെ 250ാം ജന്മദിനാഘോഷ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഒരു ഡോളർ നാണയം യു.എസ് മിന്റ് (അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സർക്കാർ സ്ഥാപനമാണ് യു.എസ് മിന്റ്) പുറത്തിറക്കി. സ്വർണ നിറത്തിലുള്ള ഈ പ്രത്യേക നാണയങ്ങൾ ബുധനാഴ്ച മുതൽ വിൽപ്പനക്കെത്തിയതായി അധികൃതർ വ്യക്തമാക്കി. നാണയത്തിന്റെ ഒരുവശത്ത് ട്രംപിന്റെ ചിത്രവും മറുവശത്ത് അമേരിക്കയുടെ ഔദ്യോഗിക ചിഹ്നമായ ‘ഗ്രേറ്റ് സീലുമാണുളളത്’

.ട്രംപ് തന്നെ നിയമിച്ച അംഗങ്ങൾ ഉൾപ്പെടുന്ന ‘യു.എസ് കമ്മീഷൻ ഓഫ് ഫൈൻ ആർട്സ്’ ആണ് ഈ നാണയത്തിന്റെ രൂപകൽപനക്ക് ഈ വർഷം അനുമതി നൽകിയത്. നാണയത്തിൽ തന്റെ ചിത്രം പതിക്കാനുള്ള തീരുമാനം ‘അത്യപൂർവ്വമായ’ ഒന്നാണെന്നും എന്നാൽ താൻ ഇതിൽ ഏറെ സന്തുഷ്ടനാണെന്നും ട്രംപ് പ്രതികരിച്ചു

ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരുടെ ചിത്രങ്ങൾ ഔദ്യോഗിക കറൻസിയിൽ ഉൾപ്പെടുത്തുന്നത് വിലക്കുന്ന ഫെഡറൽ നിയമങ്ങൾ അമേരിക്കയിൽ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പുതിയ നാണയം പുറത്തിറക്കിയതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക നാണയങ്ങൾ പുറത്തിറക്കാനും വിതരണം ചെയ്യാനും ട്രഷറി സെക്രട്ടറിക്ക് അധികാരമുണ്ടെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. വാഷിങ്ടണിലും അമേരിക്കൻ ചരിത്രത്തിലും സ്വന്തം മുദ്ര പതിപ്പിക്കാനായി തന്റെ രണ്ടാമത്തെ ഔദ്യോഗിക കാലയളവിൽ ട്രംപ് നടത്തുന്ന പല നീക്കങ്ങളും ഇതിനകം നിയമക്കുരുക്കുകളിൽ പെട്ടിട്ടുണ്ട്.

കെന്നഡി സെന്റർ, യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്നിവയ്ക്ക് ട്രംപിന്റെ പേര് നൽകാനുള്ള നീക്കങ്ങളും വിവാദത്തിലായവയിൽ ഉൾപ്പെടുന്നു. 250 വർഷത്തെ മഹത്തായ അമേരിക്കൻ പൈതൃകത്തോടുള്ള ആദരസൂചകമായാണ് നാണയം പുറത്തിറക്കിയതെന്ന് യു.എസ് മിന്റ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. നാണയത്തിൽ ട്രംപിന്റെ ചിത്രത്തിന് മുകളിലായി സ്വാതന്ത്ര്യ) എന്നും താഴെ 1776-2026 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ മറുഭാഗത്തുള്ള യു.എസ് ഗ്രേറ്റ് സീലിൽ, ഒരു കാൽനഖത്തിൽ അമ്പുകളും മറുകാലിൽ ഒലിവ് ചില്ലയും പിടിച്ചിരിക്കുന്ന പരുന്തിന്റെ ചിത്രമാണുള്ളത്.

ഈ നാണയങ്ങൾ സാധാരണ വിനിമയത്തിനും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 25 നാണയങ്ങൾ അടങ്ങിയ ഒരു റോളിന് 61 ഡോളറും (ഏകദേശം 5,100 രൂപ) 100 നാണയങ്ങൾ അടങ്ങിയ ബാഗിന് 154.50 ഡോളറുമാണ് (ഏകദേശം 13,000 രൂപ) വില ഈടാക്കുന്നത്. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഓർഡറുകൾ മാത്രമേ നൽകാനാകൂ. ആവശ്യക്കാർ കൂടിയതോടെ ബുധനാഴ്ച വൈകീട്ടോടെ നാണയങ്ങൾ വിറ്റുതീർന്നതായും പുതിയ സ്റ്റോക്കിനായുള്ള നിർമ്മാണം പുരോഗമിക്കുകയാണെന്നും യു.എസ് മിന്റ് വെബ്‌സൈറ്റ് അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump Image On Special One Dollar Coin For US 250th Anniversary
Next Story