Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ട്രംപ്​ സർവകലാശാല...

'ട്രംപ്​ സർവകലാശാല പ്രവേശനം നേടിയത്​ മറ്റൊരാളെ കൊണ്ട്​ പരീക്ഷ എഴുതിച്ച്​' !

text_fields
bookmark_border
ട്രംപ്​ സർവകലാശാല പ്രവേശനം നേടിയത്​ മറ്റൊരാളെ കൊണ്ട്​ പരീക്ഷ എഴുതിച്ച്​ !
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കള്ളനും നുണയനും ഒരു തത്ത്വവും ഇല്ലാത്തവനുമാണെന്ന്​ മൂത്ത സഹോദരി മരിയാന ട്രംപ്​. ട്രംപിനെതിരെ പുസ്​തകം പ്രസിദ്ധീകരിച്ച സഹോദര പുത്രി മേരി ട്രംപുമായി നടത്തിയ രഹസ്യസംഭാഷണത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

അതിർത്തിയിൽ വെച്ച്​ കുടിയേറ്റക്കാരായ രക്ഷാകർത്താക്കളിൽനിന്ന്​ കുട്ടികളെ വേർ​െപടുത്തി തടവറ കേന്ദ്രങ്ങളിലേക്ക്​ അയക്കുന്ന ട്രംപി​െൻറ നയത്തെയും മുൻ ഫെഡറൽ ജഡ്​ജിയായ മരിയാന വിമർശിച്ചു. സംഭാഷണങ്ങളുടെ ഒരുഘട്ടത്തിൽ 'ഇത്​ എല്ലാവരുടെയും ശബ്​ദമാണെന്നും ട്രംപ്​ ക്രൂരനാണെന്നും മരിയാന മേരിയോട്​ പറയുന്നുണ്ട്​. മറ്റൊരാൾക്ക്​ പണം നൽകി പ്രവേശന പരീക്ഷ എഴുതിച്ചാണ്​ ഡോണൾഡ്​ ട്രംപ്​ കോളജിൽ പ്രവേശനം നേടിയതെന്നും മരിയാന ആരോപിക്കുന്നുണ്ട്​.

ആരോ ഒരാൾ പരീക്ഷ എഴുതിക്കൊടുത്തതുകൊണ്ടാണ്​ ​ഡോണൾഡിന്​ പെൻസൽവേനിയ സർവകലാശാലയിൽ പ്രവേശനം ലഭിച്ചതെന്നു​ം പരീക്ഷയെഴുതിയയാളുടെ പേര്​ ഒാർമയുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, ​ട്രംപോ ​വൈറ്റ്​ ഹൗസോ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UsaDonald Trump
Next Story