യു.എസ് മിലിറ്ററിയിലെ ഉന്നത പദവയിലെത്തിയ കറുത്ത വർഗക്കാരനെ മാറ്റി ട്രംപ്
text_fieldsവാഷിങ്ടൺ: ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ ്ചെയർമാൻ സി.ക്യു ബ്രൗണിനെ പുറത്താക്കി ഡോണാൾഡ് ട്രംപ്. എയർഫോഴ്സ് ലഫ്റ്റനന്റ് ജനറൽ ഡാൻ റാസിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് സി.ക്യു ബ്രൗണിനെ പുറത്താക്കുന്ന വിവരം ട്രംപ് അറിയിച്ചത്.
40 വർഷത്തെ സി.ക്യു ബ്രൗണിന്റെ സേവനത്തിന് നന്ദിയറിയിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ബ്രൗണിന്റേയും കുടുംബത്തിന്റേയും നല്ല ഭാവിക്കായി ആശംസകൾ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തി. 2023 ഒക്ടോബർ ഒന്നാം തീയതിയാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി സി.ക്യു ബ്രൗൺ നിയമിതനാവുന്നത്. ചെയർമാൻ ആകുന്നതിന് മുമ്പ് യു.എസ് എയർഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയാണ് അദ്ദേഹം വഹിച്ചിരുന്നത്.
യു.എസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മിലിറ്ററി ഓഫീസറാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പ്രസിഡന്റിനേയും ഡിഫൻസ് സെക്രട്ടറിയേയും നാഷണൽ സെക്യൂരിറ്റി കൗൺസിലിനും ഉപദേശം നൽകുന്നത് അദ്ദേഹമാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരനാണ് സി.ക്യു ബ്രൗൺ. യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യു.എസ് നേരിട്ടത ്സി.ക്യു ബ്രൗണിന്റെ നേതൃത്വത്തിലായിരുന്നു.
ട്രംപിന്റേയും റിപബ്ലിക്കൻ പാർട്ടിയുടേയും നോട്ടപ്പുള്ളിയായിരുന്നു ബ്രൗൺ. ട്രംപ് അധികാരത്തിലെത്തിയാൽ ബ്രൗണിനെ മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നേരത്തെ യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബ്രൗണിനെ വിമർശിച്ചത് വിവാദമായിരുന്നു. നിറത്തിന്റെ പേരിലാണ് ബ്രൗണിന് പദവി നൽകിയതെന്നായിരുന്നു പീറ്റ് ഹെഗ്സെത്തിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

