Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടിയേറ്റക്കാർക്കുള്ള ആനുകൂല്യം അവസാനിപ്പിച്ച് ട്രംപ്
text_fieldsbookmark_border
വാഷിങ്ടൺ: ചില കുടിയേറ്റക്കാർക്ക് രാജ്യത്ത് ലഭിച്ചിരുന്ന മുഴുവൻ ആനുകൂല്യങ്ങളും തടയുന്ന ഉത്തരവിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
നികുതി ദായകർക്കുള്ള ഒരു ആനുകൂല്യവും നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നൽകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിലവിൽ നിയമവിരുദ്ധമായി കഴിയുന്നവർക്ക് അടിയന്തര വൈദ്യ പരിചരണം ഒഴികെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
കുടിയേറ്റ നില പരിഗണിക്കാതെ തന്നെ കുട്ടികൾക്ക് സൗജന്യ പൊതുവിദ്യാഭ്യാസത്തിന് അർഹതയുണ്ട്.
Next Story

