റഷ്യൻ അധിനിവേശം: യുക്രെയിനെ പഴിച്ച് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: യുക്രെയ്നിൽ റഷ്യൻ കടന്നുകയറ്റം ഇനിയും അവസാനിക്കാതെ തുടരുന്നതിൽ പ്രസിഡന്റ് സെലൻസ്കി കുറ്റക്കാരനാണെന്ന വിചിത്ര വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയും യു.എസും പങ്കെടുത്ത വെടിനിർത്തൽ ചർച്ചകളിൽ ക്ഷണം നിഷേധിച്ചതിനെതിരെ സെലൻസ്കി രംഗത്തുവന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുദ്ധമൊഴിവാക്കാൻ എന്നേ കരാറിലെത്താമായിരുന്നെന്നും ഇത്രയും ഭൂമി യുക്രെയിന് നഷ്ടമാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘
‘ഞങ്ങളെ ക്ഷണിച്ചില്ലെന്ന് പറയുന്നത് കേട്ടു. മൂന്നു വർഷമായി നിങ്ങൾ അവിടെയില്ലായിരുന്നോ. അത് ഒരിക്കലും തുടങ്ങേണ്ടിയിരുന്നില്ല. കരാറിലെത്താമായിരുന്നു’’- ട്രംപ് പറഞ്ഞു. യുക്രെയ്നിൽ സെലൻസ്കി തെരഞ്ഞെടുപ്പ് നേരിടണമെന്നും ഈ മാസം റഷ്യൻ പ്രസിഡന്റ് പുടിനുമായി സംഭാഷണം നടത്തുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. റഷ്യയുമായി ട്രംപ് അടുക്കുന്നുവെന്ന സൂചനകൾക്കിടെയാണ് പുതിയ നീക്കങ്ങൾ.
അതേ സമയം, റഷ്യ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളിൽ ട്രംപ് കുരുങ്ങിപ്പോയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പ്രതികരിച്ചു. തന്റെ ജനപ്രീതി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

