മാർപാപ്പക്കെതിരെ വീണ്ടും ട്രംപ്...
text_fieldsവാഷിങ്ടൺ: ഭിന്നതകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാൻ സന്ദർശിക്കാനിരിക്കെ, ലിയോ പതിനാലാമൻ മാർപാപ്പയെ വീണ്ടും വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കാരനായ ആദ്യ മാർപാപ്പയായ ലിയോ പതിനാലാമൻ ഇറാനെ സഹായിക്കുകയും ലോകത്തെ കൂടുതൽ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് നടത്തുന്നതെന്ന് യാഥാസ്ഥിതിക കമന്റേറ്ററായ ഹഗ് ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കിയാലും കുഴപ്പമില്ല എന്ന മട്ടിലാണ് മാർപാപ്പ സംസാരിക്കുന്നത്. നിരവധി കത്തോലിക്കരെയും മറ്റ് ജനങ്ങളെയും അപകടത്തിലാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ പ്രസ്താവനയെ ട്രംപ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മാർപാപ്പ പ്രതികരിച്ചു. വർഷങ്ങളായി കത്തോലിക്കാ സഭ ആണവായുധങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നതെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം സംഭാഷണത്തിലൂടെ അവസാനിപ്പിക്കണമെന്നത് ബൈബിളിൽ ഊന്നിയുള്ള കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

