Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്താതെ ട്രംപ്; യുദ്ധം അവസാനിപ്പിച്ചത് ഞാൻ തന്നെ

text_fields
bookmark_border
Trump claims again that he stopped war between India, Pakistan
cancel
Listen to this Article

ന്യൂയോർക്: പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇതിനകം, 90 തവണയെങ്കിലും ട്രംപ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

വ്യാഴാഴ്ച രണ്ടുതവണയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വാഷിങ്ടണിൽ നാഷനൽ പ്രയർ ബ്രേക്ഫാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു ആദ്യത്തേത്. ‘ഒരു വർഷത്തിനിടെ, എട്ട് യുദ്ധങ്ങൾ എനിക്ക് അവസാനിപ്പിക്കാനായി’ എന്നു പറഞ്ഞാണ് ഇന്ത്യ-പാക് സംഘർഷം അദ്ദേഹം ആദ്യം പരാമർശിച്ചത്.

എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വ്യാഴാഴ്ച വാഷിങ്ടണിൽ നടക്കുന്ന ചടങ്ങാണ് നാഷനൽ പ്രയർ ബ്രേക്ഫാസ്റ്റ്. ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സമാനമായ കാര്യം അദ്ദേഹം ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump claims again that he stopped war between India and Pakistan
Next Story