Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡോണൾഡ്​ ട്രംപി​െൻറ...

ഡോണൾഡ്​ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു

text_fields
bookmark_border
ഡോണൾഡ്​ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തു
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനുള്ള വെബ്​സെറ്റാണ്​ ഹാക്ക്​ ചെയ്​തത്​. ചൊവ്വാഴ്​ചയായിരുന്നു സംഭവം.

30 മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്കിങ്ങിന്​ വിധേയമായെന്നാണ്​ റിപ്പോർട്ട്​. യു.എസ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിൽ കനത്ത ജാഗ്രതയാണ്​ യു.എസിലെ അന്വേഷണ ഏജൻസികൾ പുലർത്തുന്നത്​ അതിനിടെയാണ്​ ട്രംപി​െൻറ തന്നെ വെബ്​സൈറ്റിൽ ഹാക്കിങ്ങുണ്ടാവുന്നത്​.

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​ത്​ ക്രിപ്​റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതിന്​ പുറമേ ട്രംപി​േൻറയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന്​ ഇവർ അവകാശപ്പെട്ടു.

വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ട വിവരം ട്രംപി​െൻറ വക്​താവും സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട്​ ഹാക്കിങ്ങി​െൻറ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്​ടമായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം, യു.എസ്​ അന്വേഷണ ഏജൻസിയായ എഫ്​.ബി.ഐ ഹാക്കിങ്​ സംബന്ധിച്ച്​ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Website HackedUS Elections 2020Donald Trump
News Summary - Trump Campaign Website Is Defaced by Hackers
Next Story